nishchalam.blogspot.com

Tuesday, March 6, 2007

കടല്‍പ്പാലം


ഒരു കാലത്ത് തിരുവിതാംകൂറിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന ആലപ്പുഴയുടെ പ്രതാപവും ഐശ്വര്യവും ഒക്കെയായിരുന്ന കടല്‍പ്പാലം. ഇരുപത് വര്‍ഷം മുന്‍പുവരെ ചരക്കുകടത്തിന് ഉപയോഗിച്ചിരുന്ന ഈ പാലം, ഇന്ന് അതിന്റെ അവസാനനാളുകളെണ്ണി കഴിയുന്നു. ചരിത്രപരമായും വാണിജ്യപരമായം പ്രാധാന്യം നല്‍കി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ഈ പാ‍ലം ഇന്ന് തീര്‍ത്തും അവഗണിക്കപ്പെട്ട്, ഏത് നിമിഷവും അപ്രത്യക്ഷമാ‍കാവുന്ന നിലയിലെത്തി നില്‍ക്കുന്നു. ഇനിയധികകാലം ഇങ്ങിനെ വഴിതെറ്റിയെത്തുന്ന സഞ്ചാരികള്‍ക്ക് പോസ് ചെയ്യുവാന്‍ ഈ പാലമുണ്ടാവില്ല. ആലപ്പുഴയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചരിത്രസ്മാരകം കൂടി തിരശീലക്കു പിന്നിലേക്ക് മറയുന്നു.

15 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

അവസാനനാളുകളിലെത്തി നില്‍ക്കുന്ന ആലപ്പുഴയിലെ കടല്‍പ്പാലം. ഏതൊരു ആലപ്പുഴക്കാരന്റേയും മനസ്സില്‍ ഗൃഹാതുരുത്വത്തിന്റെ ഓര്‍മ്മകളുണര്‍ത്തിയിരുന്ന പാലത്തിന് ഇനിയെത്ര പകലുകള്‍?
--

ആഷ | Asha said...

10 വര്‍ഷം മുന്‍പ് കടല്‍‌പ്പാലത്തില്‍ ഞങ്ങള്‍ ഒരു സംഘമായി കേറിയതാണ് പക്ഷേ 2 പേര്‍ മാത്രമേ അറ്റം വരെ പോയുള്ളു. ഞാന്‍ പകുതി വെച്ചേ മതിയാക്കി പോന്നു.അന്ന് പലകകള്‍ മുഴുവന്‍ ഇളകി കിടക്കയായിരുന്നു.ഇപ്പോ പലകയേ ഇല്ലാന്നു തോന്നുന്നല്ലോ ഹരീ :(

ഫോട്ടോ നന്നായിട്ടുണ്ടു കേട്ടോ :)
മുപ്പാലത്തിന്റെ പടവും കൂടി ഇടുമോ?
ആ പ്രദേശം എനിക്ക് വളരെ ഇഷ്ടമാണ്.
ഞാന്‍ ഈ പടം കണ്ട് നോസ്റ്റാള്‍ജിക്കായോന്നൊരു സംശയം.

Sathees Makkoth | Asha Revamma said...

പണ്ട് കടല്‍പ്പാലത്തില്‍ കയറാനായി അച്ഛന്റെ കൈ പിടിച്ച് പോയ ഓര്‍മയുണ്ട്.
പക്ഷെ ഒരു കൊമ്പന്‍ മീശക്കാരന്‍ പോലീസ് ചേട്ടന്‍ സമ്മതിച്ചില്ല.
അന്ന് എന്റെ മനസ്സിലുണ്ടായ പ്രതിഷേധമോ പ്രതികാരമോ എന്തായാലും ഇവിടെ അറിയിച്ച് കൊള്ളുന്നു.
കൂട്ടത്തില്‍ നന്മകള്‍ നിറഞ്ഞ നമ്മുടെ നാടിനെ ഓര്‍മ്മിപ്പിച്ചതിന് നന്ദിയും

ബിന്ദു said...

സുനാമിയില്‍ പെട്ടാണൊ പാലം മോശം ആയത്?

കരീം മാഷ്‌ said...

നല്ല പടം

Inji Pennu said...

Whats the speciality? Construction? Could you elobarate pls?

Haree said...

ആഷയോട്,
ഞാനും പകുതിവരേയേ പോയിട്ടുള്ളൂ, അതിനപ്പുറത്തേക്ക് പോവരുത് എന്നൊക്കെ ബോര്‍ഡെഴുതി തൂക്കിയിരുന്നു. മുപ്പാലം എനിക്കും ഇഷ്ടപ്പെട്ട സ്ഥലമാണ്... ഇപ്പോള്‍ കനാല്‍ കരയാകെ നന്നായി കെട്ടി, ഇരിപ്പിടമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്, സൌന്ദര്യവല്ക്കരണത്തിന്റെ ഭാഗമായി.
--
സതീശിനോട്,
ഇപ്പോളവിടെ പോലീസില്ല, ആരും അങ്ങോട്ട് കയറുവാന്‍ ധൈര്യപ്പെടുമെന്നും തോന്നുന്നില്ല. എപ്പോള്‍ വേണമെങ്കിലും അത് നിലം പൊത്താം.
--
ബിന്ദുവിനോട്,
സുനാമിയുമായി ഒരു ബന്ധവുമില്ല. കടല്‍ഭാഗത്തിന്റെ ഭാഗത്തൊന്നും സുനാമി കാര്യമായി വന്നതേയില്ല. സുനാമി വരുന്നതുകാണാന്‍, കടല്‍പ്പാ‍ലത്തിന്റെ അടിയില്‍ കുടയുമൊക്കെപ്പിടിച്ചിരിക്കുന്ന ഒരു ചിത്രം മനോരമയില്‍ വന്നിരുന്നു... :)
--
കരീം മാഷേ, :)
--
ഇഞ്ചിയോട്,
സാങ്കേതികമായി വൈദഗ്ദ്ധ്യമുണ്ടോ എന്നു പറയുവാന്‍ ഞാനാളല്ല. രാജ കേശവദാസിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു തോന്നുന്നു. ഇരുമ്പുകാലുകളില്‍, പലക നിരത്തിയായിരുന്നു പാലം. രണ്ടു കനാലുകള്‍ കടല്‍ത്തിരത്തു നിന്നും ആരംഭിക്കുന്നുണ്ട്. പുറം കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്നും വലിയ ബോട്ടുകളില് ചരക്ക് പാലത്തിലെത്തിക്കും. അവിടുന്ന് പാളങ്ങളിലുരുളുന്ന വണ്ടിയില്‍ ചരക്ക് കനാലില്‍ കാത്തുകിടക്കുന്ന വള്ളങ്ങളിലെത്തിക്കും. കനാലുകള്‍ അവസാനിക്കുന്നത് വേമ്പനാട് കായലിലാണ്. കായലില്‍ വലിയ കേവ് വള്ളങ്ങളിലേക്ക് (ഇപ്പോളവയൊക്കെ ഹൌസ് ബോട്ടുകളായി) ചരക്ക് മാറ്റുന്നു. കൊച്ചി, കോട്ടയം, കൊല്ലം പ്രദേശങ്ങളിലേക്ക് ജലമാര്‍ഗ്ഗം ചരക്കുകള്‍ എത്തിക്കുന്നു. ഇങ്ങിനെ ആലപ്പുഴ ഒരു വ്യാപാരകേന്ദ്രമായിരുന്നു. കൊച്ചി തുറമുഖം വന്നതോടു കൂടിയാണ് കടല്‍പ്പാലത്തിന്‍ ഉപയോഗമില്ലാതായത്. എങ്കിലും അത് സംരക്ഷിച്ച് ഒരു ടൂറിസ്റ്റ് അട്രാക്ഷന്‍ ആക്കാവുന്നതായിരുന്നു. കറ്റല്‍പ്പാലത്തില്‍ ഒരു റെസ്റ്റൊറന്റായാലോ? ;)
--

അപ്പു ആദ്യാക്ഷരി said...

:-) nice

sandoz said...

ഹരീ...ഒരു ബോര്‍ഡ്‌ കണ്ടപ്പോഴേക്കും പകുതിക്ക്‌ വച്ച്‌ തിരിച്ച്‌ നടന്നോ.........കടല്‍പ്പാലത്തിന്റെ അങ്ങേ അറ്റം വരെ നടക്കൂ......എന്നിട്ട്‌ ജീവനോടെ ഉണ്ടെങ്കില്‍ ഓടി വന്ന് ഒരു കമന്റ്‌ ഇടൂ.......സ്മാര്‍ട്ട്‌ കുട്ടികള്‍ അങ്ങനെയല്ലേ......

ബയാന്‍ said...

നല്ല നിലാവുള്ള രാത്രിയില്‍ തനിയെ ഇരുന്നു ചൂണ്ടലിട്ടു ബാര്‍ബിക്യൂവിനു പറ്റിയ സ്ഥലം.

Siju | സിജു said...

ആലപ്പുഴ മാത്രമല്ല കേരളത്തില്‍ മറ്റു സ്ഥലങ്ങളിലുള്ള കടല്‍പ്പാലങ്ങളും നാശത്തിന്റെ വക്കിലാണ്. ടൂറിസത്തിന് ഇത്രയധികം പ്രാധാന്യം കൊടുക്കുമ്പോഴും ഇതു ശ്രദ്ധിക്കാത്തത് കഷ്ടം തന്നെ

Haree said...

കടല്‍പ്പാലം പുനര്‍ജ്ജീവനത്തിന്റെ പാതയില്‍: സംസ്ഥാന ബജറ്റില്‍ ആലപ്പുഴ ടൂറിസം വികസനത്തിന്റെ ഭാഗമായി കടല്‍പ്പാലം നവീകരിക്കുവാനും അതൊരു പ്രധാന ടൂറിസ്റ്റ് അട്രാക്ഷനാക്കുവാനും 4 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നടപ്പാത, ഇരിപ്പിടങ്ങള്‍, റെസ്റ്റൊറന്റുകള്‍ എന്നിവ പണിയുവാനാണ് ഉദ്ദേശിക്കുന്നത്. :)

തലതിരിവ്: നടന്നാല്‍ പറയാം നടന്നൂന്ന്...
--

ദിവാസ്വപ്നം said...

This spot has been a big attraction for us (me & my friends) since college days. 40 kms from my home; first "long trip" on my 'Samurai' :)

I still remember that one evening; I spent 3-4 hours in the beach (underneath this bridge), just looking at the waves. Amazing!

Let us wish the bridge is re-structured/taken care, for the sake of yesterdy, today and tomorrow

:)

അനൂപ് അമ്പലപ്പുഴ said...

കടല്‍പ്പാലം ഉല്‍പ്പെടുന്ന ആലപ്പുഴ ബീച്ച്ഃ ഈന്നു സാമൂഹ്യ വിരുദ്ധരുടെ താവളമാണ്‍, രാത്രി കാലങ്ങളില്‍. മയക്കു മരുന്നും ,കഞ്ഞാവും ആയി അലയുന്ന യുവത്വങ്ങള്‍ അസ്തമന സമയതെ പതിവു കാഴ്ച ആണ്‍..........

Crazy said...

മനോഹരമായ സന്ധ്യകളില്‍ ആലപ്പുഴ ബീച്ചില്‍ ചിലവഴിക്കുന്ന ഓരൊ നിമിഷവും മനസ്സ്‌ അവച്യമായ ഒരു അനുഭൂതിയിലെക്കു വീഴും....തകര്‍ന്നു കിടക്കുന്ന കടല്‍പ്പാലം ആലപ്പുഴയുടെ നഷ്ടപ്രതാപത്തെ ഓര്‍മ്മിപ്പിക്കുന്നു...

Next Photo Last Photo Go Home
 
Google+