nishchalam.blogspot.com

Friday, October 31, 2008

മണികണ്ഠന്‍

Manikandan
എന്താ ഇതിന്റെയൊരു സ്വാദ്! ;-)


പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറങ്ങളിലെ മിക്ക വീടുകളിലും പശുക്കളെ വളര്‍ത്തിയിരുന്നല്ലോ... എന്റെ വീട്ടിലുമുണ്ടായിരുന്നു ഒരു പശു. എനിക്ക് ഓര്‍മ്മയില്‍ ആദ്യം വരുന്നത് ‘ഗോമതി’ എന്ന പശുവാണ്. കറുത്തിട്ട്, അവിടെയുമിവിടെയും വെള്ള പുള്ളികളുള്ള ഒരു പശു. പിന്നീട് ഗോമതിയുടെ മകളായ ‘സീത’യായി ആസ്ഥാന പശു. തവിട്ട് നിറത്തില്‍, നെറുകയിലൊരു പുള്ളിയുമൊക്കെയായി ഒരു സുന്ദരി പശുവായിരുന്നു സീത. സീതയ്ക്ക് ഉണ്ടായത് ഒരു കാളക്കിടാവായിരുന്നു, ‘മണികണ്ഠന്‍’ എന്നാണ് ഞാനവനെ വിളിച്ചിരുന്നത്. കഴുത്തിലൊരു ചിലങ്കമണിയൊക്കെയിട്ട് അവിടെയുമിവിടെയുമൊക്കെ അവനിങ്ങനെ ഓടി നടക്കും, കൂട്ടത്തില്‍ ഞാനും. തൊടിയിലവന്‍ കിടക്കുമ്പോള്‍, അവന്റെ പുറത്ത് ചാരിക്കിടന്നതൊക്കെ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അവനെ അഴിച്ചു വിട്ട് പാലു കുടിപ്പിച്ചതിന് ഞാനെത്ര വഴക്കു കേട്ടിരിക്കുന്നു. പിന്നീടൊരു ദിവസം അവനെഴുനേല്‍ക്കാതായി. പിന്നെ, പിന്നെ ആഹാരവും, വെള്ളവുമൊന്നും കഴിക്കാനാവാതെ വല്ലാതെ വിഷമിച്ചു. ഒടുവില്‍ ഒരു വൈകുന്നേരം അവനങ്ങ് പോയി! കറവ നിന്നപ്പോള്‍ സീതയേയും ആര്‍ക്കോ കൊടുത്തു. പിന്നെ ഞങ്ങളുടെ വീട്ടില്‍ പശുവുണ്ടായിട്ടില്ല.

കഴിഞ്ഞ ഒരു യാത്രക്കിടയിലാണ് മറ്റൊരു കാളക്കുട്ടനെ കണ്ടുമുട്ടിയത്. പുല്ലൊക്കെ ആസ്വദിച്ച് തിന്നു നില്‍ക്കുകയായിരുന്നു ഈ വിരുതന്‍. കഴുത്തില്‍ മണിയില്ലെന്നതൊഴിച്ചാല്‍, ഇവന്‍ എന്റെ മണികണ്ഠന്‍ തന്നെയല്ലേ!!!

Image Details
Make : Canon
Model : Canon PowerShot S3 IS
Color : sRGB
Shutter Speed : 1/160 sec.
Lens Aperture : F/3.5
Focal Length : 34.3 mm
Date Picture Taken : 25/10/2008 12:14 PM
Flash : Not Used

--

6 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ഇവനെന്റെ മണികണ്ഠന്‍! :-)
--

BS Madai said...

നല്ലപശുക്കുട്ടന്‍...നല്ല ഫോട്ടോ‍ - കൂടെ ഓര്‍മ്മക്കുറിപ്പുമായപ്പോ നല്ല രസായി...

Manikandan said...

എന്റെ പേരുകണ്ടാണു ഇവിടെ വന്നതു. ചിത്രം നന്നായിട്ടുണ്ട്.

Sajeesh said...

എന്ത് പറ്റി ഈ ബ്ലോഗ് നിശ്ചലമായോ ? കുറച്ചു നാളായി ഒന്നും കാണാന്‍ ഇല്ല :-)

സജീഷ്

Haree said...

ഏവര്‍ക്കും നന്ദി. :-)

@ Sajeesh,
:-) ബ്ലോഗ് നിശ്ചലമായി, പകരം ഫ്ലിക്കറിലാണ് ഇപ്പോള്‍ ഫോട്ടോസ് അപ്‌ഡേറ്റ് ചെയ്യുന്നത്. അതാണ് കുറച്ചു കൂടി എളുപ്പം. ഇവിടെ നോക്കൂ...
--

Rani said...

wow...

Next Photo Last Photo Go Home
 
Google+