nishchalam.blogspot.com

Monday, November 15, 2010

രൗദ്രഭീമന്‍ (RaudraBhiman)

RaudraBhiman - Photography by Haree for Nishchalam.
ക്രോധോല്‍ക്ഷിപ്ത ഗദോത്ഥിതേന ജഗൃഹേ, ഭീമേന ദുഃശാസനഃ

കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ദുഃശാസനനുമായി അവസാനവട്ട പോരാട്ടത്തിനു തുനിഞ്ഞിറങ്ങിയ ഭീമസേനന്‍. കഥകളിയില്‍ ഈ രംഗത്തെത്തുന്ന ഭീമന്‌ രൗദ്രഭീമനെന്നു പേര്‍. പച്ചയുടെ ചില ഭേദഗതികളോടെയാണ്‌ മുഖത്തെഴുത്തും ചുട്ടിയും. ദുഃശാസനന്റെ മാറു പിളര്‍ന്ന് ചോരകുടിക്കുന്ന സമയം ഭീമസേനനില്‍ നരസിംഹമാവേശിക്കുന്നു എന്നാണ്‌ സങ്കല്‍പം. ഈ രംഗത്തിന്റെ ഭീകരത മുഴുവനായും വെളിവാകുന്ന തരത്തിലാണ്‌ മുഖത്തെഴുത്തിലേയും ചുട്ടിയിലേയും മാറ്റങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. യുവ കഥകളി നടന്മാരില്‍ ശ്രദ്ധേയനായ ശ്രീ. കലാമണ്ഡലം ഷണ്മുഖദാസാണ്‌` ഇവിടെ രൗദ്രഭീമനായി അരങ്ങത്ത്. ഫ്ലിക്കറില്‍ ഇവിടെയും ഈ ചിത്രം കാണാവുന്നതാണ്‌.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 190mm (307mm equivalent: 149mm)

Exposure Time: 0.008s (1/125)

Aperture: f/6.3 (5.38)

ISO: ISO-800

Exposure Bias: 0 step

9 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

'ദുര്യോധനവധം' കഥകളിയിലെ രൗദ്രഭീമന്‍.

-സു- {സുനില്‍|Sunil} said...

the lotus around his lips, make all his bhavam less attractive ennu paranjaal sariyaakumO?:)

In any case the chutty is not correct. perhaps against the kathakali values. njaanithu vere eviteyo ezhuthiyittuntaayirunnu. ithe photo kantittu thanne.
-S-

Unknown said...

മുന്‍പ് പറഞ്ഞിരിന്നു..Dead space അല്പം കൂടിപ്പോയി..

Unknown said...

Last Photo എന്ന ബട്ടണ്‍ ശരിയാണോ!! ആ‍ദ്യ പേജില്‍ കാണുമ്പോള്‍ കുഴപ്പമില്ല....ഒരു ക്ലിക്ക് അതിനു കൊടുത്ത് അടുത്ത പേജില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ Last Photo എന്നത് എന്തിനെ സൂചിപ്പിക്കും?

ജാബിര്‍ മലബാരി said...

:)

ഈദ് മുബാറക്

അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com

Haree said...

ഈ ചിത്രത്തിന്‌ (മുന്‍പു പറഞ്ഞതുപോലെ തന്നെ) വലതു വശത്ത് സ്പേസ് കൂടുതല്‍ തന്നെ വേണം. :)

മുഖത്തെഴുത്ത് ഭംഗിയായിട്ടുണ്ട്, പക്ഷെ പച്ച നിറം തീരെ കുറഞ്ഞുപോയി എന്നൊരു കുറവുണ്ട്. പച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടത്തക്ക രീതിയില്‍ അല്‍പമൊന്ന് ഒതുക്കി ചുണ്ടും, ചുണ്ടിനു മുകളിലെ കറുപ്പുമൊക്കെ വരച്ചാല്‍ കൂടുതല്‍ ഭംഗിയാവുമായിരിക്കും.

ഏത് ഫോട്ടോയിലാണോ നില്‍ക്കുന്നത്, അതിനു മുന്‍പുള്ള അവസാന ഫോട്ടോ എന്നുദ്ദേശം! NEXT, CURRENT, LAST ഈ രീതിയില്‍.
--

Unknown said...

ആപേക്ഷികമായി ചിന്തിച്ചാല്‍(അതായത് ആ പോസ്റ്റിലേക്ക് നമ്മള്‍ എവിടെ നിന്നു വന്നു എന്ന് കരുതിയാല്‍) NEXTഉം LASTഉം തിരിഞ്ഞല്ലേ വരേണ്ടത്.

OLDER NEWER അല്ലേ കൂടുതല്‍ നല്ലത് :)

Unknown said...

നല്ല ചിത്രം

Pink Mango Tree said...

Classic shot!!!! Look at Bhim... he is all set to beat the shit out of Dushasan!!!
Muttullavante bharyayodu kalichal ingane irukkum! :) :)

Next Photo Last Photo Go Home
 
Google+