nishchalam.blogspot.com

Monday, May 2, 2011

മദസിന്ധുര ഗമനേ! (Madasindhura Gamane)

Madasindhura Gamane! - Photography by Haree for Nishchalam.
മധുരതര കോമളവദനേ! മദസിന്ധുര ഗമനേ!
ഇന്‍വിസ് മള്‍ട്ടിമീഡിയ പുറത്തിറക്കുന്ന 'രുഗ്മാംഗദചരിതം' കഥകളി വീഡിയോ സി.ഡി./ഡി.വി.ഡി.-യ്ക്കു വേണ്ടി അരങ്ങേറിയ കഥകളി പരിപാടിയില്‍ നിന്നും പകര്‍ത്തിയ ചിത്രം. കലാമണ്ഡലം ഗോപിയാശാന്‍ രുഗ്മാംഗദനായും മാര്‍ഗി വിജയകുമാര്‍ മോഹിനിയായും അരങ്ങില്‍. മോഹിനിയെ കണ്ട് അത്ഭുതപ്പെടുന്ന രുഗ്മാംഗദന്റെ പതിഞ്ഞ കാലത്തിലുള്ള "മധുരതര കോമളവദനേ!" എന്നു തുടങ്ങുന്ന പദത്തിലെ 'മദസിന്ധുര ഗമനേ!' എന്ന ഭാഗത്തിന്റെ അവതരണമാണ്‌ ചിത്രത്തില്‍. മദം പൊട്ടിയ ആന സഞ്ചരിക്കുന്നത് പോലെയാണത്രേ മോഹിനിയുടെ നടത്തം. (മദം പൊട്ടി ഓടി സകല പരാക്രമങ്ങള്‍ക്കും ശേഷം ക്ഷീണിച്ചവശനാവുന്ന ആന, മന്ദഗതിയില്‍ ലാസ്യഭാവത്തിലാണല്ലോ നടക്കുന്നത്. ആനയുടെ പരാക്രമങ്ങളൊക്കെ നടന്മാര്‍ ആടിയ ശേഷമാണ്‌ നടത്തമെന്ന മുദ്ര കാണിക്കുന്നത്. അതല്ലാതെ മദം പൊട്ടിയ ആനയുടെ സഞ്ചാരമെന്നൊക്കെ പറഞ്ഞാല്‍ മോഹിനിക്കത് എത്രമാത്രം ദഹിക്കുമെന്നത് ആലോചിക്കാവുന്നതല്ലേയുള്ളൂ!)
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Not Used

Focal Length: 70mm (35mm equivalent: 113mm)

Exposure Time: 0.02s (1/50)

Aperture: f/5 (4.63)

ISO: ISO-800

Exposure Bias: 0 step

11 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കലാമണ്ഡലം ഗോപിയാശാന്‍ രുഗ്മാംഗദനായും മാര്‍ഗി വിജയകുമാര്‍ മോഹിനിയായും; 'രുഗ്മാംഗദചരിതം' കഥയിലെ ഒരു രംഗം.

വികടശിരോമണി said...

നന്നായിട്ടുണ്ട് ഹരീ.

ആ ഇടതുവശത്തെ വൈറ്റ്ലൈറ്റ് ഉള്ളതാണോ അതോ ഫോട്ടോഷോപ്പിൽ നൽകിയതാണോ?

മദം പൊട്ടിയ... അതിപ്പൊ ഫാൻ നിന്നാലും മതി:))))))

Unknown said...

ഷൂട്ടിങ്ങിന്റെ ഭാഗമായി അരങ്ങേറിയതുകൊണ്ടാവും കിടിലൻ ലൈറ്റിംഗ്... :-)

ഇത് എന്ന്, എവിടെ ആയിരിന്നു!!!

Raghu Menon said...

നന്നായിട്ടുണ്ട്..

Sethunath UN said...

"ആശാന്റെ" മദം പൊട്ടിയ ആ എടുത്തുപിടിച്ചുള്ള നില്പ് അസ്സലായി എടുത്തു.

sUnIL said...

beautiful lighting!! nice capture haree!

Haree said...

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഒന്നുരണ്ടാഴ്ച മുന്‍പ് വൈലോപ്പിള്ളി സംസ്കൃതി ഭവനിലായിരുന്നു (തിരു.പുരം) ചിത്രീകരണം. ഷൂട്ടിംഗിന്റെ ഭാഗമായി നല്‍കിയ ലൈറ്റുകള്‍ തന്നെയാണ്‌ ചിത്രത്തിലുള്ളത്.
--

AMBUJAKSHAN NAIR said...

മോഹിനിക്ക് ദഹിക്കുന്നുവോ ഇല്ലയോ നമുക്ക് എല്ലോര്‍ക്കും ദഹിക്കുന്നുണ്ടല്ലോ. അത് മതി.

Unknown said...

ഭേഷായിറ്റ്ണ്ട് ലൈറ്റിങ്ങ് അപാരം

Prasanth Iranikulam said...

Beautiful !
yes, Nice lighting... :-)

PRAJOSHKUMAR K said...

മനോഹരം അതിമനോഹരം...........

Next Photo Last Photo Go Home
 
Google+