
നടുമുറ്റം: നാലുകെട്ടുകളും എട്ടുകെട്ടുകളും പതിനാറ് കെട്ടുകളുമൊക്കെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്തെ നമ്പൂതിരി ഇല്ലങ്ങളും നായര്‍ തറവാടുകളും ഈ രീതിയിലായിരുന്നു പണിഞ്ഞിരുന്നത്. കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ നാലുഭാഗങ്ങള്‍ ചേര്‍ത്ത്, നടുവില്‍ ചതുരാകൃതിയില്‍ തുറന്നഭാഗം.
--
11 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ഫോട്ടോ ബ്ലോഗിങ്ങിലേക്ക് ഞാനും. ഫോട്ടോഗ്രഫിയില്‍ ഞാനൊരു തുടക്കക്കാരന് മാത്രം. നല്ല ചിത്രങ്ങളെന്നെനിക്കു തോന്നുന്നവ പോസ്റ്റ് ചെയ്യുവാനൊരിടം. അത്രമാത്രം. :)
--
ഹരി തുടക്കം കൊള്ളാം... ഒരല്പം ശ്രദ്ധിക്കുക.. ഞാന്‍ പറഞ്ഞുവന്നത് പ്രകാശത്തെക്കുറിച്ചാണു... പ്രാകാശത്തിന്റെ കാഠിന്യം അനുസരിച്ച് ഫോട്ടോ എടുക്കുന്ന സ്ഥലം മാറ്റി ഫോക്കസ് ചെയ്യുക... കുറച്ച് ശ്രമിച്ചാല്‍ ഭംഗിയാവും....
ഹരി,
സ്വാഗതം.
മനു പറഞ്ഞതു പോലെ അല്പം കൂടി ശ്രദ്ധിക്കാം.
വളരെ സങ്കീര്‍ണ്ണമായ ലൈറ്റിംഗ് സാഹചര്യങ്ങളാണ് ഫോട്ടോയില്‍ ഉള്ളത്. മദ്ധ്യഭാഗത്ത് നല്ല പ്രകാശം, വശങ്ങളില് ഇരുട്ട്. വളരെയധികം സൂക്ഷമതയോടെ പ്രകാശത്തിന്റെ അളവു പരിഗണിച്ചില്ലെങ്കില്‍ under/over exposed ആയി പോകാവുന്ന സാഹചര്യം.ഒന്നാം സൌഹൃദമത്സരത്തിലെ ഫൈസലിന്റെ ചിത്രത്തിന്റ്റെ സാഹചര്യം പോലെയുള്ള ലൈറ്റിങ്ങ് സാഹചര്യമാണ് നടുമുറ്റത്ത്.
http://boolokaphotoclub.blogspot.com/2006/12/1_23.html
ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ കുറച്ചു കൂടി വലിയ സൈസ്സില്‍ ചെയ്യാന്‍ ശ്രദ്ധിക്കണേ.
മനുവിനോട്,
ചിത്രം കണ്ടതിനും കമന്റിയതിനും വളരെ നന്ദി. കൂടുതല്‍ ശ്രദ്ധിക്കുന്നതാണ്. :)
--
സപ്തവര്‍ണ്ണങ്ങളോട്,
ശരിതന്നെ. ആ ഫോട്ടോയും ഞാന്‍ ശ്രദ്ധിച്ചു. എനിക്കെന്തോ ഓഫര്‍ എക്സ്പോസ്ഡ് ആയ ചിത്രങ്ങളോട്, അതായത് ‘കത്തി’ നില്ക്കുന്ന ചിത്രങ്ങളോട് ഭയങ്കര മമതയാണ്. :) ഫോട്ടോയുടെ വലുപ്പം ഞാന്‍ കൂട്ടിയിട്ടുണ്ട്. ഞാനോര്‍ത്തു, ബ്ലോഗില്‍ ഫിറ്റാവുന്നതാവുമല്ലോ ഭംഗിയെന്ന്, ബ്ലോഗറാപ്പണി ചെയ്തോളും, അല്ലേ?
--
ഹായ് നടുമുറ്റം! ഇഞ്ചീ ഇതു കണ്ടില്ലെ? നാലുകെട്ടിലെ നടുമുറ്റം.
കൊള്ളാം ഹരീ .. ഇഷ്ട്ടപ്പെട്ടു .. തുടര്‍ന്നും പ്രെതീക്ഷികുന്നു ..
ഘൊഷ്
ഹരീ, മോഹിപ്പിക്കല്ലേ
അല്ലെങ്ക്ലെങനെ നമുക്ക് പത്തിരുപത് പിന്നിലേക്ക് പോകാനാകും? അപ്പോ മോഹിപ്പിക്കലേ എന്നല്ല ഓര്‍മ്മിപ്പിക്കല്ലേ എന്ന് പറയാം.
നമ്പൂതിരി ഡോട്ട് കോം കണ്ടിട്ടുണ്ടോ? അതിലുണ്ട് വിസ്തരിച്ച് ഇല്ലങളെപ്പറ്റി.
newnmedia.com എന്ന് ചിത്രത്തില്‍ കാണുന്നതും ഈ ചിത്രവും ചിത്രം പോസ്റ്റുചെയ്ത ഹരിയും ഇവകള്‍ക്കൊക്കെ തമ്മില്‍ എന്തുബന്ധം?
ബിന്ദുവിനോട്,
ആഹ, നല്ല പബ്ലിസിറ്റി കൊടുക്കുന്നുണ്ടല്ലോ, വളരെ നന്ദി... :) ഞാനിഞ്ചിയുടെ തോണിയും പറ്റുവാണെങ്കില്‍ തപ്പിയെടുക്കാം...
--
ഘോഷിനോട്,
കമന്റിയതിനു നന്ദി... എനിക്കും ഇത് തുടരണമെന്നുണ്ട്. :)
--
സുനിലിനോട്,
നമ്പൂതിരി.കോം കണ്ടിട്ടുണ്ട്. ഇവിടെ ചിത്രത്തിനും, ചിത്രത്തോടൊപ്പമുള്ള ചെറിയ കുറിപ്പിനുമല്ലേ പ്രാധാന്യം, വിഷയം നീട്ടി എഴുതേണ്ടതില്ലല്ലോ?
ചിത്രത്തില്‍ കാണുന്ന നടുമുറ്റം എന്റെ അമ്മാത്തേ(അമ്മയുടെ ഇല്ലം)താണ്. ന്യൂവെന്‍ മീഡിയ എന്നു പറയുന്നത് എന്റെ ഒരു ബ്രാന്‍ഡ് നെയിമാണ്. ഞാന്‍ ചെയ്യുന്ന ഡിസൈനിംഗ് പ്രോജക്ടുകളെല്ലാം ഇതിന്റെ പേരിലാണ് വരിക.
--
നല്ല തുടക്കം
സ്വാഗതം.
ഹരി എങ്ങനെയോ ചുറ്റിത്തിരിഞ്ഞിവിടം എത്തി. നല്ല പടങ്ങള്‍. ഛായാഗ്രഹണം ഐശ്ചികവിഷയമായി പഠിച്ചിട്ടുണ്ടോ? കൂടുതല്‍ പടങ്ങള്‍ അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ ഹരിയെകുറിച്ച് അറിയണമെന്നും ആഗ്രഹമുണ്ട്.
മുല്ലപ്പൂവിനോട്,
വളരെ നന്ദി മാഷേ... :)
--
ഏറനാടനോട്,
ഇല്ലല്ലോ... കുട്ടിക്കാലം മുതല്‍ ചിത്രരചനയില്‍ താത്പര്യമുണ്ടായിരുന്നെന്നൊഴിച്ചാല് മറ്റൊന്നും ഞാന്‍ പഠിച്ചിട്ടില്ല. പിന്നൊരു ഫ്രീലാന്‍സ് ഡിസൈനറാണ് ഇപ്പോള്‍. ഫോട്ടോകളൊക്കെ വളരെക്കുറവാണ് ഞാനെടുക്കുന്നത്. കിട്ടുന്ന മുറയ്ക്ക് ഞാനിതിലിടാം... :)
--