nishchalam.blogspot.com

Sunday, September 9, 2007

കപിലയുടെ പൂതന

Kapila, Nangyakoothu, Keralam, Artform, Performing Arts, Koothu, Poothanamoksham, Poothana


അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നടന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തില്‍, കപില അവതരിപ്പിച്ച പൂതനാമോക്ഷത്തില്‍ നിന്നും ഒരു രംഗം. കൂത്തിലും കൂടിയാട്ടത്തിലും പകര്‍ന്നാട്ടമെന്ന ഒരു സങ്കേതമുണ്ട്. അതാ‍യത്, പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതു കൂടാതെ ഓരോ രംഗത്തിലേയും മറ്റ് കഥാപാത്രങ്ങളുടെ ഭാഗവും നടന്‍/നടി തന്നെ രംഗത്താടും. ഇവിടെ പൂതനയാണ് പ്രധാന കഥാപാത്രം. എന്നാല്‍ പൂതന കൃഷ്ണനെക്കാണുന്നതുമുതല്‍, കൃഷ്ണന്റെ ചേഷ്ടകളും കലാകാരി രംഗത്ത് അവതരിപ്പിക്കുന്നു. ഇവിടെ, തന്നെ മുലയൂട്ടുമെന്ന പ്രതീക്ഷയോടെ പൂതനയെ നോക്കുന്ന കൃഷ്ണന്റെ ഭാഗമാണ് കപില അവതരിപ്പിക്കുന്നത്.

പ്രശസ്ത കൂടിയാട്ടം കലാകാരന്‍, വേണു ജി.യുടെ പുത്രിയാണ് കപില. കപിലയെക്കുറിച്ച് ‘ദി ഹിന്ദു’വില്‍ വന്ന ഒരു ലേഖനം ഇവിടെ.
--
Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/15 sec.
Lens Aperture: F/3.5
Focal Length: 72 mm
Date Picture Taken : 05/09/2007 08:32 PM
Flash : Used

--
Keywords: Kapila, Nangyakoothu, Keralam, Artform, Performing Arts, Koothu, Poothanamoksham, Poothana
--

Sunday, August 12, 2007

ചിരി



ആലപ്പുഴ പുന്നമടക്കായലില്‍ ആഗസ്റ്റ് 11, 2007 ശനിയാഴ്ച് നടന്ന നെഹ്രുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയ മന്ത്രി കോടിയേരി ബാലകൃഷ്ണനും, കെ.സി. വേണുഗോപാല്‍ എം.എല്‍.എ-യും സ്പീഡ് ബോട്ടില്‍ കാണികളെ അഭിവാദ്യം ചെയ്യുന്നു. കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം ഒത്തൊരുമയുടെ കൂട്ടായ്മയുടെ പ്രതീകമാണ് വള്ളംകളി. എല്ലാം മറന്ന് ആഘോഷിക്കുന്ന ഒരു ഉത്സവം. രണ്ടു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരായ ഇവരുടെ ഉള്ളുതുറന്ന ഈ ചിരിയിലും കാണുന്നത് ആ ഒത്തൊരുമയാണ്. ഈ വര്‍ഷത്തെ വള്ളംകളിയുടെ കൂടുതല്‍ ചിത്രങ്ങളും വിവരണവും ഇവിടെ ലഭ്യമാണ്.

--
Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/320 sec.
Lens Aperture: F/4.5
Focal Length: 40 mm
Date Picture Taken : 11/08/2007 04:08 PM
Flash : Not Used

--
Keywords: Nehru Trophy Boat Race, Kodiyeri Balakrishnan, K.C. Venugopal, Minister, MLA, Keralam, Kerala, NTBR, Alappuzha, Punnamada Lake
--

Tuesday, August 7, 2007

അണ്ണാറക്കണ്ണനും തന്നാലായത്



ഇതിനെക്കുറിച്ചെഴുതുവാന്‍ ഒന്നും അറിയാത്തതിനാല്‍ അതിനു മുതിരുന്നില്ല. ഒരു യാത്രയ്ക്കിടയില്‍, അവിചാരിതമായി കണ്ടതാണ് അണ്ണാന്മാരുടെ ഈ ഇണചേരല്‍. കൈയില്‍ ക്യാമറ കരുതിയിരുന്നതിനാല്‍, ഉടന്‍ എടുത്തു. യാത്രാമൊഴിയുടെ ബ്ലോഗിലെ തുമ്പികളുടെ ഇണചേരല്‍ കണ്ടതാണ് ഇതെടുത്ത് ഇവിടെ പ്രദര്‍ശിപ്പിക്കുവാനുള്ള പ്രചോദനം. :)
ഒരു സംശയം: അണ്ണാന്‍, അണ്ണാറക്കണ്ണന്‍ എന്നൊക്കെയാണല്ലോ നമ്മള്‍ പറയാറുള്ളത്. എന്താണ് ഇവയുടെ സ്ത്രീരൂപം? അണ്ണാന്‍ എന്നുള്ളതിന് മലയാളത്തില്‍ സ്ത്രീലിംഗപദം ഇല്ല, എന്നുണ്ടോ?

Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/400 sec.
Lens Aperture: F/3.5
Focal Length: 72 mm
Date Picture Taken : 02/08/2007 10:00 AM
Flash : Not Used

--
Keywords: Squirrel, Sex, Animal, Nature, Canon PowerShot S3IS, Animals, Squirrels
--

Tuesday, July 24, 2007

കൂടിയാട്ടം - കത്തി

Koodiyattam, Keralam, Art Form, Culture, Ascharya Choodamani, Udyanapravesham, Asokavanikankam, Bhasan
സൂചന: ചിത്രത്തില്‍ മൌസമര്‍ത്തിയാല്‍, പൂര്‍ണ്ണരൂപം പുതിയ ജാലകത്തില്‍ ലഭ്യമാവും.

കഥകളിയുമായി വളരെയധികം സാമ്യമുള്ള മറ്റൊരു കേരള കലാരൂപമാണ് കൂടിയാട്ടം. കൂടിയാട്ടത്തിലെ രാവണന്റെ കത്തിവേഷമാണ് ചിത്രത്തില്‍. ഭാസന്റെ ആശ്ചര്യചൂഡാമണിയിലുള്ള അശോകവനികാങ്കത്തിലെ ‘ഉദ്യാനപ്രവേശം’ എന്ന ഭാഗത്ത്, അഴകിയ രാവണനായി സീതയ്ക്കു സമീപമെത്തുന്ന ലങ്കാധിപനെയാണ് മാര്‍ഗി മധു ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. കഥകളിയില്‍ നിന്നും വ്യത്യസ്തമായി, പിന്നണിയിലെ പദങ്ങള്‍ക്കു പകരം, ഇവിടെ കലാകാരന്മാര്‍ തന്നെ സംസ്കൃതശ്ലോകം ചൊല്ലി, അര്‍ത്ഥം വിസ്തരിച്ചാടുന്നു. കഥകളിയിലെ മനോധര്‍മ്മാട്ടത്തിനു സമാനമാണ് കൂടിയാട്ടം എന്നു പറയാം. മിഴാവ്, തിമില, ഇടയ്ക്ക, കൈമണി എന്നിവയാണ് കൂടിയാട്ടത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍.

Image Details
Make : Canon
Model
: Canon PowerShot S3 IS
Color
: sRGB
Shutter Speed
: 1/25 sec.
Lens Aperture
: F/3.5
Focal Length
: 17.7 mm
Date Picture Taken : 05/27/2007 12:06 PM
Flash : Used
--
Keywords: Koodiyattam, Keralam, Art Form, Culture, Ascharya Choodamani, Udyanapravesham, Asokavanikankam, Bhasan

Tuesday, June 5, 2007

സ്ലോ ഷട്ടര്‍ സ്പീഡ്


ഇത് എന്റെ കാനണ്‍ പവര്‍ഷോട്ട് എസ്.3 ഐ.എസ്. ക്യാമറയില്‍ ഷട്ടര്‍ സ്പീഡ് കുറച്ചെടുത്ത ഒരു കഥകളി ചിത്രം. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ ത്രിഗര്‍ത്തകന്റേതാണ് വേഷം. കലാമണ്ഡലം ഗോപിയുടെ സപ്തതി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ കഥകളി അരങ്ങാണ് വേദി. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഇവിടെയും ഇവിടെയും.

Image Details
Make : Canon
Model
: Canon PowerShot S3 IS
Color
: sRGB
Shutter Speed
: 1/8 sec.
Lens Aperture
: F/3.5
Focal Length
: 72 mm
Date Picture Taken : 05/27/2007 12:06 PM


--
Keywords: Shutter Speed, Slow, Canon PowerShot S3 IS, Camera, Kathakali, Thigarthakan, Keralam, Kerala,

Saturday, April 21, 2007

സര്‍പ്പക്കാവ്‌


തെക്കന്‍ കേരളത്തില്‍ കാവുകളെന്നാല്‍ സര്‍പ്പക്കാവുകളാണ്. മിക്കവാറും എല്ലാ നമ്പൂതിരി, നായര്‍ തറവാടുകളിലും സര്‍പ്പക്കാവുകളുണ്ടായിരുന്നു. ജൈവ-സസ്യ വൈവിധ്യങ്ങളുടെ സങ്കരമായിരുന്നു പണ്ടുള്ള കാവുകള്‍. ഒട്ടനവധി ഔഷധസസ്യങ്ങളും കാവുകളില്‍ നിന്നും ലഭ്യമായിരുന്നു. കാവുകളിലെ സര്‍പ്പാരാധനയുടെ ലക്ഷ്യം തന്നെ അവയുടെ പരിപാലനമായിരുന്നു.

കാവുകളുടെ പ്രാധാന്യമറിയാതെ ഒട്ടുമിക്ക കാവുകളും ഇന്ന് മനുഷ്യന്‍ തെളിച്ചു കഴിഞ്ഞു. മറ്റൊരു സിമിന്റ് തറയും അതിലെ ബിംബങ്ങളുമായി സര്‍പ്പക്കാവുകള്‍ മാറി. ഇന്ന് കാവിലെ പൂജയും വിളക്കുമൊക്കെ കേവലം മറ്റൊരു ആചാരം മാത്രം. ചിലകാവുകളിലെ സര്‍പ്പങ്ങള്‍ മണ്ണാറശ്ശാലയിലേക്ക് കുടിയേറി, കാവുകളുടെ സ്ഥാനത്ത് വീടുകള്‍ വന്നു, ഔഷധസസ്യങ്ങള്‍ തേടിയെത്തിയിരുന്ന ഉള്ളാടത്തികളും എങ്ങോ പോയ് മറഞ്ഞു. അവശേഷിക്കുന്ന കാവുകളില്‍ ഒന്നാണിത്.

--

Monday, March 19, 2007

മങ്ങി മയങ്ങി


നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാരപദമായി അറിയപ്പെടുന്നത് ‘കുവലയ വിലോചനേ’ ആണെങ്കിലും, ‘ദയിതേ, നീ കേള്‍’ എന്ന പദത്തിനാണെന്നു തോന്നുന്നു ഈ വിശേഷണം കൂടുതല്‍ യോജിക്കുന്നത്. പ്രസ്തുത പദത്തിലെ ‘മങ്ങി മയങ്ങിയനംഗരുജാ’ എന്ന ഭാഗം. ശ്രീ. കലാമണ്ഡലം ഗോപി നളനായും, ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങില്‍. 2007 മാര്‍ച്ച് 17ന് കോട്ടയം തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന കഥകളിയില്‍ നിന്നും.
--

Tuesday, March 6, 2007

കടല്‍പ്പാലം


ഒരു കാലത്ത് തിരുവിതാംകൂറിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന ആലപ്പുഴയുടെ പ്രതാപവും ഐശ്വര്യവും ഒക്കെയായിരുന്ന കടല്‍പ്പാലം. ഇരുപത് വര്‍ഷം മുന്‍പുവരെ ചരക്കുകടത്തിന് ഉപയോഗിച്ചിരുന്ന ഈ പാലം, ഇന്ന് അതിന്റെ അവസാനനാളുകളെണ്ണി കഴിയുന്നു. ചരിത്രപരമായും വാണിജ്യപരമായം പ്രാധാന്യം നല്‍കി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ഈ പാ‍ലം ഇന്ന് തീര്‍ത്തും അവഗണിക്കപ്പെട്ട്, ഏത് നിമിഷവും അപ്രത്യക്ഷമാ‍കാവുന്ന നിലയിലെത്തി നില്‍ക്കുന്നു. ഇനിയധികകാലം ഇങ്ങിനെ വഴിതെറ്റിയെത്തുന്ന സഞ്ചാരികള്‍ക്ക് പോസ് ചെയ്യുവാന്‍ ഈ പാലമുണ്ടാവില്ല. ആലപ്പുഴയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചരിത്രസ്മാരകം കൂടി തിരശീലക്കു പിന്നിലേക്ക് മറയുന്നു.

Friday, March 2, 2007

ബ്ലാക്ക് & വൈറ്റ്



യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ്ച ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു.
പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.
എന്താണ് പ്രശ്നം? ‌| ഉത്തരവാദിത്തം ആര്‍ക്ക്? ‌| എങ്ങിനെ പ്രതിഷേധിക്കാം? | എന്തിന് പ്രതിഷേധിക്കണം?
--

Sunday, February 25, 2007

സൂപ്പര്‍ കിഡ്


മാതൃഭൂമിയും ജോയ് അലുക്കാസും ചേര്‍ന്ന് നടത്തുന്ന ‘സൂപ്പര്‍ കിഡ്’ മത്സരത്തിന്‍റെ പ്രചരണബാനറാണ് ചിത്രത്തില്‍. കൊച്ചു മിടുക്കര്‍ക്ക് ഒന്നരക്കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ചിത്രത്തിലെ നാലു കുട്ടികളും കാഴ്ചയില്‍ മിടുക്കര്‍ തന്നെ, ചിത്രം നന്നായിട്ടുമുണ്ട്. പക്ഷെ എന്‍റെ പ്രശ്നം അതല്ല. എന്തുകൊണ്ട് എല്ലാ കുട്ടികളുടേയും നിറം വെളുപ്പ് മാത്രമായി? എന്തുകൊണ്ട് ഒരു കറുത്ത കുട്ടി ഈ പോസ്റ്ററില്‍ ഇടം നേടിയില്ല? എന്ത് സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുന്നത്? ഈ പോസ്റ്റര്‍ കാണുന്ന നിറമല്പം കുറവുള്ള കുട്ടിയ്ക്ക് വിഷമം തോന്നിയാല്‍, അത് കഷ്ടമല്ലേ? ഭാഗ്യത്തിന് നാലുപേരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയായിട്ടുണ്ട്. ദുരിതവും പട്ടിണിയുമൊക്കെയായി ബന്ധപ്പെട്ട ബാനറായിരുന്നെങ്കില്‍, ഇതിലൊരു കറുത്ത കുട്ടിയായേനേ ഉണ്ടാവുക, അല്ലേ? അങ്ങനെ ഒരു സിംബോളിക് സെപ്പറേഷന്‍ ഇന്ന് സമൂഹത്തിനാവശ്യമോ? അങ്ങിനെയൊരു സെപ്പറേഷന്‍ ഇന്നുണ്ടോ? മാതൃഭൂമിപോലെയുള്ള ദിനപ്പത്രങ്ങള്‍ തീര്‍ച്ചയായും ഇത്തരം പ്രവണതകള്‍ തുടരുവാന്‍ പാടില്ലായിരുന്നു. തീര്‍ച്ചയായും ഇത്തരം ബാനറുകളാവരുത് പുതുതലമുറയെ നയിക്കുന്നത്. ഇതിലൊരു കറുത്ത കുട്ടിക്കു കൂടി ഇടം നല്‍കിയിരുന്നെങ്കില്‍, എത്ര മനോഹരമായേനേ അതു നല്‍കുന്ന ആശയം!
--

Thursday, February 1, 2007

അറിയാതെ മമ



അറിയാതെ മമ: ദക്ഷയാഗം കഥകളിയിലെ പ്രശസ്തമായ പദം. വിവാഹാനന്തരം ആരേയും അറിയിക്കാതെ ശിവന്‍ സതീ ദേവിയെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ഇതറിയുന്ന ദക്ഷന്‍, തന്നെക്കാണുവാനെത്തുന്ന ഇന്ദ്രനോട്, അത്യധികം കോപത്തോടെ, തന്‍റെ മകളെ ശിവന് വിവാഹം കഴിച്ചുകൊടുത്തത് തെറ്റായിപ്പോയി എന്നു പറയുന്നതാണ് രംഗം. ചിത്രത്തില്‍ ദക്ഷനായി(ഇടത്ത്) ഏറ്റുമാനൂര്‍ കണ്ണന്‍.

പദം:
അറിയാതെ മമ പുത്രിയെ നല്‍കിയതനുചിതമായിതഹോ!
പരിപാകവുമഭിമാനവും ലൌകികപദവിയുമില്ലാത്ത ഭര്‍ഗന്റെ ശീലത്തെ...
(അറിയാതെ)

ചൊല്ലാര്‍ന്ന നിങ്ങളുടെ വാക്കിനെ വിശ്വസിച്ചു,
നല്ലവന് ഇവനെന്നു കരുതീടിനേന്‍ മുന്നം.
കല്യാണം കഴിഞ്ഞപ്പോള്‍ ഉടനെ ആരോടുമിവന്‍
ചൊല്ലിടാതെ പോയതെല്ലാര്‍ക്കും ബോധമല്ലോ!
(അറിയാതെ)

വസ്ത്രമില്ലാഞ്ഞോ ചര്‍മ്മമുടുത്തീടുന്നു,
പരിവാരങ്ങള്‍ ഭൂതങ്ങള്‍ പിശാചങ്ങളുണ്ടനേകം.
നിസ്ത്രപനാഠ്യന്‍ താനെന്നുണ്ടൊരു ഭാവമുള്ളില്‍
നിത്യവും ഭിക്ഷയേറ്റു നീളെ നടന്നീടന്നു.
(അറിയാതെ)

സതിയായ നന്ദിനി മേ, സാധുശീ‍ല ഇവന്റെ
ചതികളെ അറിയാതെ, വിശ്വസിച്ചധുനാ
അതിമാത്രം തപം ചെയ്തു, നില്‍ക്കുമ്പോള്‍ വന്നിവളെ
ആരും ഗ്രഹിച്ചിടാതെ, കൊണ്ടവന്‍ ഗമിച്ചുപോല്‍...
(അറിയാതെ)
--

Tuesday, January 30, 2007

നടുമുറ്റം



നടുമുറ്റം: നാലുകെട്ടുകളും എട്ടുകെട്ടുകളും പതിനാറ്‌ കെട്ടുകളുമൊക്കെ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്തെ നമ്പൂതിരി ഇല്ലങ്ങളും നായര്‍ തറവാടുകളും ഈ രീതിയിലായിരുന്നു പണിഞ്ഞിരുന്നത്. കിഴക്കിനി, തെക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെ നാലുഭാഗങ്ങള്‍ ചേര്‍ത്ത്, നടുവില്‍ ചതുരാകൃതിയില്‍ തുറന്നഭാഗം.

--
Next Photo Go Home
 
Google+