Chithravishesham Sankethikam Kaliyarangu Grahanam
Nishchalam
നിശ്ചലം - നിശ്ചലമായ ചില ഓര്‍മ്മകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Thursday, June 25, 2009

കാണി

“സ്മരനുടെ കളികളില്‍ ഒരു സുഖമൊടു തവ...”
ഒരു കഥകളി ആസ്വാദകന്‍. ഉത്തരാസ്വയംവരത്തിലെ ദുര്യോധനനും ഭാനുമതിയും ചേര്‍ന്നുള്ള ആദ്യരംഗം അരങ്ങില്‍.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length : 45mm (35mm equivalent: 73mm)
Exposure Time : 0.025s (1/40)
Aperture : f/5.6
ISO : ISO-800
Exposure bias : 0 step
Flash : Not Used
--


Friday, March 20, 2009

കമ്മല്‍‌പ്പൂവ് (Kerala-Marigold)

Kerala Marigold - A flower widely seen in Keralam.
ഞാന്‍ സുന്ദരിയല്ലേ? ;-)

പുഷ്പിക്കുന്ന സസ്യങ്ങളില്‍ Asteraceae എന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗമാണ് മഞ്ഞ നിറത്തിലുള്ള ഈ കുഞ്ഞിപ്പൂക്കള്‍. ഒരു ചെറുതണ്ടില്‍ ധാരാളം പൂക്കളുണ്ടാകുന്നവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. സൂര്യകാന്തിയും മറ്റും വരുന്നതും ഈ വിഭാഗത്തില്‍ തന്നെ. 'ദേവരാഗ'ത്തിലെ നിത്യക്കണിയില്‍ 'കമ്മല്‍പ്പൂവ്' എന്നാണ് ഇതിനു ദേവനിട്ടിരിക്കുന്ന പേര്. ചെട്ടിപ്പൂവ്, കൊങ്ങിണിപ്പൂവ്, തേവിടിശ്ശിപ്പൂവ് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടാറുണ്ടത്രേ! കാഴ്ചയില്‍ Marigold എന്ന ഉപവിഭാഗത്തിലെ പൂക്കളുടെ ഛായ ഉള്ളതിനാല്‍ Kerala Marigold എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാമെന്നു തോന്നുന്നു. (ജമന്തിയേയും Kerala Marigold എന്നു വിളിക്കാറുണ്ട്.)

EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length : 300mm (35mm equivalent: 485mm)
Exposure Time : 0.005s (1/200)
Aperture : f/7.1
ISO : ISO-800
Exposure bias : 0 step
Flash : Not Used
--


Saturday, March 14, 2009

കടലല മേലെ...

Seashore Tree: Which place?
കരകാണാക്കടലല മേലെ...

കടലലകളെണ്ണി ഏകനായി നില്‍ക്കുന്ന ഈ മരം ഒരിക്കല്‍ കണ്ടിട്ടുള്ളവരാരും മറക്കുവാന്‍ വഴിയില്ല. ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്താതെ ക്യാമറയുള്ളവരാരും മടങ്ങുവാനും സാധ്യതയില്ല. വളഞ്ഞുപുളഞ്ഞ ശിഖരങ്ങളുമായി, കടലിനോടു കിന്നാരം പറഞ്ഞുനില്‍ക്കുന്ന ഈ മരം എവിടെയാണെന്ന്‍ ഒന്നോര്‍ക്കുവാന്‍ ശ്രമിക്കൂ...

EXIF Data
Make: Canon
Model: Canon PowerShot S3 IS
Lens: NA
Focal Length : 37.8mm (35mm equivalent: 239mm)
Exposure Time : 0.025s (1/320)
Aperture : f/3.5
ISO : ISO-200
Exposure bias : 0 step
Flash : Not Used
--


Sunday, March 8, 2009

അടുക്കളക്കിണര്‍

കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരം...

 മുമ്പൊക്കെ അടുക്കളയോട് ചേര്‍ന്നായിരുന്നു കിണറുകള്‍ ഉണ്ടാവാറുള്ളത്. ഒരു ചെറിയ വാതിലിലൂടെ അടുക്കളയില്‍ നിന്നുതന്നെ വെള്ളം കോരുവാന്‍ സാധിക്കുന്ന രീതിയിലായിരുന്നു അവയുടെ നിര്‍മ്മിതി. കിണറുകളും, കിണറ്റിലെ വെള്ളം കോരി ഉപയോഗിക്കേണ്ട സാഹചര്യവും വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്; അടുക്കളയോടു ചേര്‍ന്നൊരു കിണറും, പടിയിലൊരു തൊട്ടിയും, കപ്പിയില്‍ കൊരുത്തിട്ടിരിക്കുന്ന കയറും എല്ലാം കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളാണ്. മനോഹരമായ സിലുവെറ്റ് ചിത്രങ്ങളെടുക്കുവാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തുറക്കുന്ന ഇത്തരം കിണര്‍വാതിലുകള്‍.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70.0mm (35mm equivalent: 113mm)
Exposure Time : 0.025s (1/40)
Aperture : f/4.0
ISO : ISO-800
Exposure bias : 0 step
Flash : Not Used
--


Thursday, October 30, 2008

മണികണ്ഠന്‍

Manikandan
എന്താ ഇതിന്റെയൊരു സ്വാദ്! ;-)


പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറങ്ങളിലെ മിക്ക വീടുകളിലും പശുക്കളെ വളര്‍ത്തിയിരുന്നല്ലോ... എന്റെ വീട്ടിലുമുണ്ടായിരുന്നു ഒരു പശു. എനിക്ക് ഓര്‍മ്മയില്‍ ആദ്യം വരുന്നത് ‘ഗോമതി’ എന്ന പശുവാണ്. കറുത്തിട്ട്, അവിടെയുമിവിടെയും വെള്ള പുള്ളികളുള്ള ഒരു പശു. പിന്നീട് ഗോമതിയുടെ മകളായ ‘സീത’യായി ആസ്ഥാന പശു. തവിട്ട് നിറത്തില്‍, നെറുകയിലൊരു പുള്ളിയുമൊക്കെയായി ഒരു സുന്ദരി പശുവായിരുന്നു സീത. സീതയ്ക്ക് ഉണ്ടായത് ഒരു കാളക്കിടാവായിരുന്നു, ‘മണികണ്ഠന്‍’ എന്നാണ് ഞാനവനെ വിളിച്ചിരുന്നത്. കഴുത്തിലൊരു ചിലങ്കമണിയൊക്കെയിട്ട് അവിടെയുമിവിടെയുമൊക്കെ അവനിങ്ങനെ ഓടി നടക്കും, കൂട്ടത്തില്‍ ഞാനും. തൊടിയിലവന്‍ കിടക്കുമ്പോള്‍, അവന്റെ പുറത്ത് ചാരിക്കിടന്നതൊക്കെ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. അവനെ അഴിച്ചു വിട്ട് പാലു കുടിപ്പിച്ചതിന് ഞാനെത്ര വഴക്കു കേട്ടിരിക്കുന്നു. പിന്നീടൊരു ദിവസം അവനെഴുനേല്‍ക്കാതായി. പിന്നെ, പിന്നെ ആഹാരവും, വെള്ളവുമൊന്നും കഴിക്കാനാവാതെ വല്ലാതെ വിഷമിച്ചു. ഒടുവില്‍ ഒരു വൈകുന്നേരം അവനങ്ങ് പോയി! കറവ നിന്നപ്പോള്‍ സീതയേയും ആര്‍ക്കോ കൊടുത്തു. പിന്നെ ഞങ്ങളുടെ വീട്ടില്‍ പശുവുണ്ടായിട്ടില്ല.

കഴിഞ്ഞ ഒരു യാത്രക്കിടയിലാണ് മറ്റൊരു കാളക്കുട്ടനെ കണ്ടുമുട്ടിയത്. പുല്ലൊക്കെ ആസ്വദിച്ച് തിന്നു നില്‍ക്കുകയായിരുന്നു ഈ വിരുതന്‍. കഴുത്തില്‍ മണിയില്ലെന്നതൊഴിച്ചാല്‍, ഇവന്‍ എന്റെ മണികണ്ഠന്‍ തന്നെയല്ലേ!!!

Image Details
Make : Canon
Model : Canon PowerShot S3 IS
Color : sRGB
Shutter Speed : 1/160 sec.
Lens Aperture : F/3.5
Focal Length : 34.3 mm
Date Picture Taken : 25/10/2008 12:14 PM
Flash : Not Used

--


 
Nishchalam - Digital photo gallery.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome