ക്രൂരയാകുന്ന നക്രതുണ്ഡി, ഘോരദംഷ്ട്ര ഭീഷണ!
'നരകാസുരവധം' കഥകളിയില്‍ നിന്നുമുള്ള 'നിണ'രംഗം. നരകാസുരനു വേണ്ടി ദേവസ്ത്രീകളെ അപഹരിച്ചു കൊണ്ടുവരുവാന്‍ ദേവലോകത്തെത്തിയ നക്രതുണ്ഡി എന്ന രാക്ഷസി, ഇന്ദ്രന്റെ മകന് ജയന്തനെ കണ്ട് കാമപരവശയാവുന്നു. ഇംഗിതം സാധിക്കാതെ വരുമ്പോള്‍ ജയന്തനെ ബലമായി പിടിച്ചു കൊണ്ടുവരുവാന്‍ നക്രതുണ്ഡി ഉദ്യമിക്കുന്നു. കുപിതനാവുന്ന ജയന്തന് നക്രതുണ്ഡിയുടെ മൂക്കും മുലയും അറത്തു വിരൂപയാക്കി വിടുന്നു. ദേഹം മുഴുവന്‍ ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞു കൊണ്ട് അവള് നരകാസുരന്റെ കൊട്ടാരത്തിലെത്തുന്നു. കലാമണ്ഡലം പ്രദീപാണ് ഇവിടെ നിണമൊലിപ്പിച്ചു വരുന്ന നക്രതുണ്ഡിയായി വേഷമിട്ടിരിക്കുന്നത്. കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റ് കാറല്‍മണ്ണയില്‍ നടത്തിയ കഥകളി അവതരണത്തില്‍ നിന്നും പകര്‍ത്തിയത്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF 50mm F1.8 II
Flash: Used
Focal Length: 50mm (35mm equivalent: 81.2 mm)
Exposure Time: 0.008s (1/125)
Aperture: 3.38 (f/3.2)
ISO: ISO-800
Exposure Bias: 0 step
9 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കഥകളിയിലെ 'നിണ'രംഗം, 'നരകാസുരവധം' കഥയില്‍ നിന്നും.
വേഷം ഡിസൈനർ ശ്രീമതി നക്രതുണ്ഡിയെ കണ്ട്
പരവശനായിപ്പോയോ ?
അല്ല, മൂക്കും മുലകളും മാത്ര അരിയപ്പെട്ട നക്രുവിന്റെ
കഴുത്തിനു ചുറ്റും എങ്ങനെ ഈ കുടൽ കോയിലുകൾ വന്നൂന്ന് ???
തലേ ദിവസം ഞാന്‍ അവടെ ഉണ്ടായിരുന്നു. എന്നാല്‍ നിണം ഉള്ള ദിവസം എനിക്ക് അത്യാവശ്യമായി തിരിച്ചു എറണാകുളം പോവേണ്ടി വന്നു. അതോണ്ട് ഇതും മിസ്സ് ആയി :( ഫോട്ടോക്ക് നന്ദി!
എനിക്ക് ഇത്ര ക്ലോസ് റേഞ്ചിൽ എനിക്ക് പടങ്ങളൊന്നും ലഭിച്ചില്ല...കിട്ടിയതൊക്കെ അടുത്ത ആഴ്ച പോസ്റ്റ് ചെയ്യാം...അപ്പോഴേക്കും ഹരീടെ കളിയരങ്ങിൽ പോസ്റ്റ് വരുമല്ലോ..വിശദീകരണങ്ങൾക്കായ് ആ ലിങ്ക് കൂട് പോസ്റ്റിൽ ഉൾപ്പെടുത്താനും കഴിയുമല്ലോ :-)
എന്തായാലും നല്ല ചിത്രം...മൊത്തത്തിൽ നല്ല അനുഭവമായിരിന്നു എന്ന് പറയേണ്ടതില്ലല്ലോ..
:) ഇതേ സംശയം ഞാനും ചോദിച്ചിരുന്നു, ഒരിക്കലൊരു കലാകാരനോട്. അദ്ദേഹം പറഞ്ഞത് കുടല്‍മാല എന്നതല്ല, ഞെരമ്പുകള്‍ എന്നാണ് ഉദ്ദേശിക്കുന്നത്. കുറേ നൂലൊക്കെ വാരിയിട്ടാല്‍ ഒരു ഇഫക്ടുണ്ടാവില്ലല്ലോ, അതുകൊണ്ട് ഇങ്ങിനെ വളയങ്ങളാക്കി ഇടുന്നു എന്നു മാത്രം.
അഭിപ്രായങ്ങള്‍ക്ക് നന്ദി.
--
നല്ല ഫോട്ടോ, നന്നായിട്ടുണ്ട്......കളിക്ക് വരാൻ പറ്റാത്തതിൽ നല്ല വിഷമം തോന്നുന്നു...
മൂക്കും മുലകളും അറുത്തു എന്നാണ് പറയുന്നത്. കഴുത്തിന് ആവശ്യം ഇല്ല. എന്നിരുന്നാലും പണ്ടേ ഉള്ള രീതികള്‍ ഇങ്ങിനെ തന്നെയായിരുന്നു. ശ്രീ. ചെങ്ങാരപ്പള്ളി (ഹരിപ്പാട്) നാരായണന് പോറ്റി അദ്ദേഹത്തിന്റെ അവശനിലയിലും കഥകളിയോട് താല്‍പ്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടില്‍ ക്രിമ്മീരവധം നടത്തി. നിണം കെട്ടാന്‍ ക്ഷണിച്ചിരുന്ന നടനോട് ഒരുക്കുകള്‍ക്ക് എന്തൊക്കെ വേണം എന്ന് അദ്ദേഹം കത്തെഴുതി ചോദിച്ചു. നടന് ഒരുക്കുകള്‍ എല്ലാം എഴുതി അയച്ചു. നടന് വീണ്ടും ഒരു മറുപടി ലഭിച്ചു. നിങ്ങള്‍ വിട്ടുപോയ ഒരു ഐറ്റം കൂടി ഞാന്‍ വാങ്ങിയിട്ടുണ്ട് ( നടന് വേണ്ടിയ മദ്യം) എന്ന്.
ഫോട്ടോ ഗംഭീരം ! അടിക്കുറിപ്പ് പൂര്‍ണമായും യോജിക്കുമോ ? “ക്രൂരയാകുന്ന നക്രതുണ്ഡി, ഘോരദംഷ്ട്ര ഭീഷണ!” എന്നത് ഈ ദയനീയാവസ്ഥയില്‍ ചേരില്ലല്ലൊ.
അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
ക്രൂരയും ഘോരയുമൊക്കെ ആയിരുന്നയാളാണ് ഈ പരുവത്തിലായതെന്നാണ് ചിത്രം പറയുന്നത്. :p
--