'നരകാസുരവധം' കഥയില്‍ നിന്നുമുള്ള ഒരു രംഗം. ജയന്തന്റെ രൂപലാവണ്യത്തില്‍ മതിമറന്ന്, ഒരു സുന്ദരിയായി ചമഞ്ഞ് നക്രതുണ്ഡി ജയന്തന്റെ സമീപമെത്തുമ്പോള്‍, 'നീ ആരാണ്?' എന്നു ജയന്തന്‍ തിരക്കുന്നതാണ് സന്ദര്‍ഭം. യുവകലാകാരന്മാരില്‍ വേഷഭംഗികൊണ്ടും പ്രവര്‍ത്തിയിലെ മികവുകൊണ്ടും ശ്രദ്ധേയനായ കലാമണ്ഡലം അരുണ്‍ വാര്യരാണ് ഇവിടെ ജയന്തനായി വേഷമിട്ടിരിക്കുന്നത്. കലാകാരന്മാരുടെ മികവളക്കുന്ന വേഷങ്ങള്‍, അത് പുരുഷ വേഷമോ സ്ത്രീ വേഷമോ ആയിക്കൊള്ളട്ടെ, അവയൊക്കെയും ചെയ്തു വിജയിപ്പിക്കുവാന്‍ തനിക്കാവുമെന്ന് ഇതിനോടകം തെളിയിച്ചിട്ടുള്ള സദനം ഭാസിയാണ് ലളിതയുടെ വേഷത്തില്‍. വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കാറല്‍മണ്ണയില്‍ സംഘടിപ്പിച്ച 'നാട്യ ത്രിതയി'യുടെ അരങ്ങില്‍ നിന്നും പകര്‍ത്തിയതാണ് ഈ ചിത്രം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF 50mm F1.8 II
Flash: Not Used
Focal Length: 50 mm (35mm equivalent: 81.2 mm)
Exposure Time: 0.006s (1/160)
Aperture: f/3.2
ISO: ISO-400
Exposure Bias: 0 step
4 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
'നരകാസുരവധം' കഥയിലെ ജയന്തനും ലളിതയും കണ്ടുമുട്ടുന്ന രംഗത്തില്‍ നിന്നുമൊരു ചിത്രം.
--
ഫോട്ടോയും വിവരണങ്ങളും നന്നായി..
ആ സമയത്ത് വെളിച്ചം വല്ലാതെ ബോറായിരുന്നില്ലേ!!
In this Shot Jayanthan looks good. Indeed good narration also!!