nishchalam.blogspot.com

Wednesday, May 18, 2011

സുദേവന്‍ (Sudevan)

Sudevan - Photography by Haree for Nishchalam.
യാമി യാമി, ഭൈമീ! കാമിതം!
'നളചരിതം മൂന്നാം ദിവസം' കഥയില്‍ സുദേവനെന്ന ബ്രാഹ്മണ വേഷത്തില്‍ മാര്‍ഗി വിജയകുമാര്‍. കഥകളിയിലെ സ്‍ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രഥമഗണനീയനായ വിജയകുമാര്‍ അപൂര്‍വ്വമായി മാത്രമേ ബ്രാഹ്മണര്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ പുരുഷവേഷങ്ങളില്‍ എത്താറുള്ളൂ. ഋതുപര്‍ണന്റെ കൊട്ടാരത്തില്‍ കഴിയുന്ന ബാഹുകനെന്നയാള്‍ തന്റെ ദയിതനായ നളനാണോ എന്ന് ദമയന്തി സംശയിക്കുന്നു. ഉപായത്തില്‍ അതു മനസിലാക്കുവാന്‍ എത്രയും പെട്ടെന്ന് വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് ദമയന്തിയെ ആശ്വസിപ്പിക്കുകയാണ്‌ സുദേവനിവിടെ.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 70mm (35mm equivalent: 113mm)

Exposure Time: 0.0125s (1/80)

Aperture: 4 (f/4.0)

ISO: ISO-400

Exposure Bias: 0 step

3 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

സുദേവ ബ്രാഹ്മണനായി മാര്‍ഗി വിജയകുമാര്‍.
--

AMBUJAKSHAN NAIR said...

ഒരു കലാകാരനും സ്ത്രീവേഷത്തില്‍ തന്നെ എന്നും ഒതുങ്ങുവാന്‍ പാടില്ല. കാലം ചെല്ലുംതോറും വേഷ ഭംഗിയെ നല്ലത് പോലെ ബാധിക്കും. ക്രമേണ പരുഷ വേഷത്തിലേക്കുള്ള പ്രവേശം സ്വാഗതാര്‍ഹം തന്നെ.

VAIDYANATHAN, Chennai said...

നന്നായിട്ടുണ്ട്, ഹരീഷ്. സ്ത്രീവേഷം ചെയ്യുന്ന കലാകാരന്മാർക്കു് പ്രായം ഏറുംതോറും അവരുടെ വേഷഭംഗി കുറഞ്ഞു വരും. പ്രകൃതിയുടെ നിയമത്തെ നമുക്ക് ആർക്കും തടയുവാൻ സാധിക്കുകയില്ലല്ലോ! അതിനാൽ അവർ സ്ത്രീവേഷങ്ങളിൽ തന്നെ ഒതുങ്ങുവാൻ പാടില്ല. തീർച്ചയായും അവരുടെ പുരുഷവേഷത്തിലേക്കുള്ള പ്രവേശം സ്വാഗതാർഹവും അഭിനന്ദനാർഹവും തന്നെ. മാർഗ്ഗി വിജയകുമാറിന്റെ വേഷം ഒരുങ്ങലിനെ പറ്റി പറയുകയാണെങ്കിൽ ‘ആ ഒരുങ്ങലിന്റെ ഭംഗി’ നേരിട്ട് കണ്ട് തന്നെ അറിയണം. എത്ര കൃത്യതയോടെയാണ് ഒരുങ്ങുന്നതു്! സ്ത്രീവേഷം ചെയ്യുന്ന യുവകലാകാരന്മാർ മിനുക്കുന്നതു മുതൽ വരപ്പ് തുടങ്ങി എല്ലാം നല്ലപോലെ കണ്ട് മനസ്സിലാക്കുക തന്നെ വേണം. ഇവിടെ, സുദേവ ബ്രാഹ്മണനെ തന്നെ നോക്കൂ...........കണ്ണ്, പുരികം, പൊട്ട് ഒക്കെ എത്ര പെർഫ്കറ്റ്! ദേഹത്ത് ചന്ദനം പൂശിയിരിക്കുന്നത് ഉൾപ്പെടെ “വേണ്ടത് മാത്രം”! ആട്ടവും “വേണ്ടത് മാത്രമേ” ചെയ്തിരിക്കുകയൊള്ളൂ എന്ന് തീർത്ത് പറയാം. അഭിനന്ദനങ്ങൾ.

Next Photo Last Photo Go Home
 
Google+