nishchalam.blogspot.com

Sunday, December 20, 2009

Thursday, October 1, 2009

ആട്ടവിളക്ക് (Aattavilakku)

Kathakali Aattavilakku.
പുലരുവോളം സാക്ഷിയായി...

ആട്ടവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ കഥകളി അവതരിപ്പിക്കപ്പെട്ടിരുന്നു ഒരു കാലത്ത്. ഇന്ന് വൈദ്യുതിവിളക്കുകളാല്‍ പ്രകാശമാനമായ അരങ്ങിനു മുന്‍പില്‍ ഒരു പേരിന് കാലത്തിനും കളിക്കും സാക്ഷിയായി ആട്ടവിളക്കുകള്‍. വെളിച്ചം നല്‍കുകയെന്ന കര്‍മ്മമില്ലാത്തതിനാല്‍ ആറടിയോളം പൊക്കമുണ്ടായിരുന്ന ആട്ടവിളക്കുകളുടെ സ്ഥാനത്ത് ഇന്ന് ചെറിയ നിലവിളക്കുകളാണ് പലയിടത്തും കണ്ടുവരുന്നത്.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70mm (35mm equivalent: 113mm)
Exposure Time : 0.020s (1/50)
Aperture : f/6.3
ISO : ISO-800
Exposure bias : 0 step
Flash : Not Used
--

Sunday, August 23, 2009

വഞ്ചിക്കാരന്‍ (The Boatman)

ഒന്നു മയങ്ങുവാന്‍ കാതങ്ങള്‍ താണ്ടണം...

The Boatmanവര്‍ക്കലയ്ക്കടുത്ത് കാപ്പില്‍-ഇടവ ഭാഗത്തെ പരവൂര്‍ കായലില്‍ നിന്നൊരു ദൃശ്യം. മറ്റൊരു ചിത്രം ഫ്ലിക്കര്‍ ആല്‍ബത്തിലും കാണാം.




EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70mm (35mm equivalent: 113mm)
Exposure Time : 0.003s (1/400)
Aperture : f/6.3
ISO : ISO-400
Exposure bias : 0 step
Flash : Not Used
--

Friday, June 26, 2009

കാണി

“സ്മരനുടെ കളികളില്‍ ഒരു സുഖമൊടു തവ...”
ഒരു കഥകളി ആസ്വാദകന്‍. ഉത്തരാസ്വയംവരത്തിലെ ദുര്യോധനനും ഭാനുമതിയും ചേര്‍ന്നുള്ള ആദ്യരംഗം അരങ്ങില്‍.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF-S 18-55mm F3.5 - F5.6 IS
Focal Length : 45mm (35mm equivalent: 73mm)
Exposure Time : 0.025s (1/40)
Aperture : f/5.6
ISO : ISO-800
Exposure bias : 0 step
Flash : Not Used
--

Friday, March 20, 2009

കമ്മല്‍‌പ്പൂവ് (Kerala-Marigold)

Kerala Marigold - A flower widely seen in Keralam.
ഞാന്‍ സുന്ദരിയല്ലേ? ;-)

പുഷ്പിക്കുന്ന സസ്യങ്ങളില്‍ Asteraceae എന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗമാണ് മഞ്ഞ നിറത്തിലുള്ള ഈ കുഞ്ഞിപ്പൂക്കള്‍. ഒരു ചെറുതണ്ടില്‍ ധാരാളം പൂക്കളുണ്ടാകുന്നവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. സൂര്യകാന്തിയും മറ്റും വരുന്നതും ഈ വിഭാഗത്തില്‍ തന്നെ. 'ദേവരാഗ'ത്തിലെ നിത്യക്കണിയില്‍ 'കമ്മല്‍പ്പൂവ്' എന്നാണ് ഇതിനു ദേവനിട്ടിരിക്കുന്ന പേര്. ചെട്ടിപ്പൂവ്, കൊങ്ങിണിപ്പൂവ്, തേവിടിശ്ശിപ്പൂവ് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടാറുണ്ടത്രേ! കാഴ്ചയില്‍ Marigold എന്ന ഉപവിഭാഗത്തിലെ പൂക്കളുടെ ഛായ ഉള്ളതിനാല്‍ Kerala Marigold എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാമെന്നു തോന്നുന്നു. (ജമന്തിയേയും Kerala Marigold എന്നു വിളിക്കാറുണ്ട്.)

EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length : 300mm (35mm equivalent: 485mm)
Exposure Time : 0.005s (1/200)
Aperture : f/7.1
ISO : ISO-800
Exposure bias : 0 step
Flash : Not Used
--

Sunday, March 15, 2009

കടലല മേലെ...

Seashore Tree: Which place?
കരകാണാക്കടലല മേലെ...

കടലലകളെണ്ണി ഏകനായി നില്‍ക്കുന്ന ഈ മരം ഒരിക്കല്‍ കണ്ടിട്ടുള്ളവരാരും മറക്കുവാന്‍ വഴിയില്ല. ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്താതെ ക്യാമറയുള്ളവരാരും മടങ്ങുവാനും സാധ്യതയില്ല. വളഞ്ഞുപുളഞ്ഞ ശിഖരങ്ങളുമായി, കടലിനോടു കിന്നാരം പറഞ്ഞുനില്‍ക്കുന്ന ഈ മരം എവിടെയാണെന്ന്‍ ഒന്നോര്‍ക്കുവാന്‍ ശ്രമിക്കൂ...

EXIF Data
Make: Canon
Model: Canon PowerShot S3 IS
Lens: NA
Focal Length : 37.8mm (35mm equivalent: 239mm)
Exposure Time : 0.025s (1/320)
Aperture : f/3.5
ISO : ISO-200
Exposure bias : 0 step
Flash : Not Used
--

Monday, March 9, 2009

അടുക്കളക്കിണര്‍

കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരം...

 മുമ്പൊക്കെ അടുക്കളയോട് ചേര്‍ന്നായിരുന്നു കിണറുകള്‍ ഉണ്ടാവാറുള്ളത്. ഒരു ചെറിയ വാതിലിലൂടെ അടുക്കളയില്‍ നിന്നുതന്നെ വെള്ളം കോരുവാന്‍ സാധിക്കുന്ന രീതിയിലായിരുന്നു അവയുടെ നിര്‍മ്മിതി. കിണറുകളും, കിണറ്റിലെ വെള്ളം കോരി ഉപയോഗിക്കേണ്ട സാഹചര്യവും വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്; അടുക്കളയോടു ചേര്‍ന്നൊരു കിണറും, പടിയിലൊരു തൊട്ടിയും, കപ്പിയില്‍ കൊരുത്തിട്ടിരിക്കുന്ന കയറും എല്ലാം കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളാണ്. മനോഹരമായ സിലുവെറ്റ് ചിത്രങ്ങളെടുക്കുവാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തുറക്കുന്ന ഇത്തരം കിണര്‍വാതിലുകള്‍.

EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70.0mm (35mm equivalent: 113mm)
Exposure Time : 0.025s (1/40)
Aperture : f/4.0
ISO : ISO-800
Exposure bias : 0 step
Flash : Not Used
--
Next Photo Last Photo Go Home
 
Google+