
നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാരപദമായി അറിയപ്പെടുന്നത് ‘കുവലയ വിലോചനേ’ ആണെങ്കിലും, ‘ദയിതേ, നീ കേള്’ എന്ന പദത്തിനാണെന്നു തോന്നുന്നു ഈ വിശേഷണം കൂടുതല്‍ യോജിക്കുന്നത്. പ്രസ്തുത പദത്തിലെ ‘മങ്ങി മയങ്ങിയനംഗരുജാ’ എന്ന ഭാഗം. ശ്രീ. കലാമണ്ഡലം ഗോപി നളനായും, ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങില്‍. 2007 മാര്‍ച്ച് 17ന് കോട്ടയം തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന കഥകളിയില്‍ നിന്നും.
--
4 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ശ്രീ. കലാമണ്ഡലം ഗോപി നളനായും, ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങില്‍. 2007 മാര്‍ച്ച് 17ന് കോട്ടയം തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന കഥകളിയില്‍ നിന്നും.
--
ഇതിന്റെ മുഴുവന്‍ പദവും ഇവിടെ കാണാമ്മ്. http://vayanasala.blogspot.com/2007/01/blog-post_24.html
ഹരീ, ഈ രംഗത്തില്‍ അതിന്റെ ലയം; താളവും മേളവും രാഗവും നടന്ം എല്ലാരും ഒന്ന്നുചേര്ന്നാല്, ഇത്രയുമാസ്വാദ്യകരമായ ഒരു ശൃംഗാരപ്പദ്ദമുണ്ടോ? സാമ്യമകന്നോരുദ്യാനം.. എന്ന പദം സൂപ്പര്‍. -സു-
ചോദിക്കാന്‍ മറന്നു,ആരായിരുന്നു പാട്ട്? മേളം?റെക്കോറ്ഡ് ചെയ്തിട്ടുണ്ടോ? പാട്ടെങ്കിലും കേള്ക്കണമെന്നുണ്ണ്ട്.-സു-
അതെ,
ഇത്രയും ആസ്വാദ്യകരമായി ശൃംഗാരപ്പദം വേറേയില്ല. ഞാന്‍ റിക്കാര്‍ഡ് ചെയ്തിട്ടില്ല...
പാട്ട്: പത്തിയൂര്‍ ശങ്കരന് കുട്ടി, കലാ. ബാബു നമ്പൂതിരി, കലാ. വിനോദ്.
മേളം: കലാ. കൃഷ്ണദാസ്, കലാ. ശശി
മൊത്തത്തില്‍ നന്നായിരുന്നു... സദനം കൃഷ്ണന് കുട്ടിയായിരുന്നു പുഷ്കരന്, അദ്ദേഹവും നന്നാക്കി. ബാക്കിയൊന്നും അത്ര കേമമാണെന്നു പറയാനില്ല. പാട്ടും വളരെ നന്നായി.
--