കഥകളിയുമായി വളരെയധികം സാമ്യമുള്ള മറ്റൊരു കേരള കലാരൂപമാണ് കൂടിയാട്ടം. കൂടിയാട്ടത്തിലെ രാവണന്റെ കത്തിവേഷമാണ് ചിത്രത്തില്‍. ഭാസന്റെ ആശ്ചര്യചൂഡാമണിയിലുള്ള അശോകവനികാങ്കത്തിലെ ‘ഉദ്യാനപ്രവേശം’ എന്ന ഭാഗത്ത്, അഴകിയ രാവണനായി സീതയ്ക്കു സമീപമെത്തുന്ന ലങ്കാധിപനെയാണ് മാര്‍ഗി മധു ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. കഥകളിയില്‍ നിന്നും വ്യത്യസ്തമായി, പിന്നണിയിലെ പദങ്ങള്‍ക്കു പകരം, ഇവിടെ കലാകാരന്മാര് തന്നെ സംസ്കൃതശ്ലോകം ചൊല്ലി, അര്‍ത്ഥം വിസ്തരിച്ചാടുന്നു. കഥകളിയിലെ മനോധര്‍മ്മാട്ടത്തിനു സമാനമാണ് കൂടിയാട്ടം എന്നു പറയാം. മിഴാവ്, തിമില, ഇടയ്ക്ക, കൈമണി എന്നിവയാണ് കൂടിയാട്ടത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍.
Image Details
Make : Canon
Model
: Canon PowerShot S3 IS
Color
: sRGB
Shutter Speed
: 1/25 sec.
Lens Aperture
: F/3.5
Focal Length
: 17.7 mm
Date Picture Taken : 05/27/2007 12:06 PM
Flash : Used
--Keywords: Koodiyattam, Keralam, Art Form, Culture, Ascharya Choodamani, Udyanapravesham, Asokavanikankam, Bhasan
9 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കഥകളിയുമായി വളരെയധികം സാമ്യമുള്ള മറ്റൊരു കേരള കലാരൂപമാണ് കൂടിയാട്ടം. കൂടിയാട്ടത്തിലെ രാവണന്റെ കത്തിവേഷമാണ് ചിത്രത്തില്‍.
--
ഹരീ, ഈ ലിങ്ക് നോക്കൂ.
http://chintha.com/node/2548
അല്‍പ്പം കൂടി വിവരണം ആകാമായിരുന്നു. -സു-
good picture.please check this link
one of my friend he is so mad about photography that he becomes a genius in it
http://www.flickr.com/photos/abhraaich/
:) സുനില്‍ പറഞ്ഞതുപോലെ വിശദീകരിച്ച് പറയാമായിരുന്നു.
appol photoshop paripaadi mathram alla kaiyil alle......gidilan
-സു-വിനോട്,
ആ ലിങ്കില്‍ ചാക്യാര്‍കൂത്തിനെക്കുറിച്ച് മാത്രമാണല്ലോ! കൂടിയാട്ടത്തെ തീരെ പരിചയമില്ലാത്തവര്‍ക്ക് ഒരു ആമുഖമെന്നേ ഉദ്ദേശിച്ചുള്ളൂ.
സനാതനോട്,
ലിങ്കിനും അഭിനന്ദനത്തിനും വളരെ നന്ദി.:) സുഹൃത്ത് പോര്ട്രയിറ്റിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നു തോന്നുന്നു.
സുവിനോട്,
നന്ദി, പക്ഷെ എന്താണ് കൂടുതല്‍ പറയേണ്ടത്?
ജി.മനുവിനോട്,
നന്ദി :)
--
വേഷം, അവതരണം, ഇപ്പോള്‍ അവതരിപ്പിക്കുന്നവര്‍ എന്നിവയെപ്പറ്റിയൊക്കെ വിശദമായി പറയാമല്ലോ എന്നാണുദ്ദേശിച്ചത്.
ഹരീ.........താങ്കള്‍ ശരിക്കുമൊരു ഗവേഷക വിദ്യാര്‍ത്ഥി തന്നെ........കൂടിയാട്ടത്തിന്റെ കാര്യത്തില്‍ അക്കാര്യം തെളിഞ്ഞുവെന്ന് തോന്നുന്നു
സുവിനോട്,
അത്രയ്ക്കങ്ങ് വിശദീകരിക്കുവാനുള്ള അറിവില്ല. ഞാന്‍ കൂടിയാട്ടത്തെ മനസിലാക്കി വരുന്നതേയുള്ളൂ. :)
അമൃത വാര്യരോട്,
ഗവേഷണ വിദ്യാര്‍ത്ഥി - കൂടിയാട്ടം - തെളിഞ്ഞു.. എന്ത്? എനിക്കൊന്നും മനസിലായില്ല. നന്ദി, വന്നതിനും കമന്റിയതിനും :)
--