
തെക്കന്‍ കേരളത്തില്‍ കാവുകളെന്നാല് സര്‍പ്പക്കാവുകളാണ്. മിക്കവാറും എല്ലാ നമ്പൂതിരി, നായര്‍ തറവാടുകളിലും സര്‍പ്പക്കാവുകളുണ്ടായിരുന്നു. ജൈവ-സസ്യ വൈവിധ്യങ്ങളുടെ സങ്കരമായിരുന്നു പണ്ടുള്ള കാവുകള്‍. ഒട്ടനവധി ഔഷധസസ്യങ്ങളും കാവുകളില്‍ നിന്നും ലഭ്യമായിരുന്നു. കാവുകളിലെ സര്‍പ്പാരാധനയുടെ ലക്ഷ്യം തന്നെ അവയുടെ പരിപാലനമായിരുന്നു.
കാവുകളുടെ പ്രാധാന്യമറിയാതെ ഒട്ടുമിക്ക കാവുകളും ഇന്ന് മനുഷ്യന് തെളിച്ചു കഴിഞ്ഞു. മറ്റൊരു സിമിന്റ് തറയും അതിലെ ബിംബങ്ങളുമായി സര്‍പ്പക്കാവുകള്‍ മാറി. ഇന്ന് കാവിലെ പൂജയും വിളക്കുമൊക്കെ കേവലം മറ്റൊരു ആചാരം മാത്രം. ചിലകാവുകളിലെ സര്‍പ്പങ്ങള്‍ മണ്ണാറശ്ശാലയിലേക്ക് കുടിയേറി, കാവുകളുടെ സ്ഥാനത്ത് വീടുകള്‍ വന്നു, ഔഷധസസ്യങ്ങള്‍ തേടിയെത്തിയിരുന്ന ഉള്ളാടത്തികളും എങ്ങോ പോയ് മറഞ്ഞു. അവശേഷിക്കുന്ന കാവുകളില്‍ ഒന്നാണിത്.

--
7 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
വിസ്മൃതിയിലേക്ക് ഊളിയിടുന്ന സര്‍പ്പക്കാവുകള്‍... തെക്കന്‍ കേരളത്തില്‍ അവശേഷിക്കുന്ന ചുരുക്കം സര്‍പ്പക്കാവുകളില്‍ ഒന്ന്...
--
ഇതാണൊ ഹരി കണ്ട സര്‍പ്പക്കാവ് :-) സര്‍പ്പക്കാവ് എന്നു പറഞ്ഞാല്‍ കുറച്ചു കാടും വള്ളികളും ഒക്കെ വേണ്ടെ?
ഹരീ...ആരാ ഈ ഉള്ളാടത്തികള്‍?
കുതിരവട്ടനോട്,
അതെയതെ... പക്ഷെ മൊത്തത്തില്‍ ഫ്രയിമിലൊതുങ്ങില്ലായിരുന്നു. കാടും വള്ളിയുമൊക്കെയുള്ള ഒരു പടം താഴെ ചേര്‍ത്തിട്ടുണ്ട്. അത് പോസ്റ്റിയിരുന്നെങ്കില്‍ ചോദിച്ചേനേ, ഇതാണോ കാവ്, ഇവിടെവിടെയാണ് സര്പ്പത്താന്മാരെന്ന്... :)
ചേച്ചിയമ്മയോട്,
അങ്ങാടിമരുന്നുകള്‍ പറിക്കുവാനെത്തിയിരുന്നവരാണ്. അവര്‍ ഔഷധസസ്യമൊക്കെ കാവിനുള്ളില്‍ കയറി പറിച്ചുകൊണ്ട് പോവാറുണ്ടായിരുന്നു...
--
ഇന്നലെ കുതിരവട്ടന്റെ ബ്ലോഗിലൊരു കാവ് കണ്ടു. ഇന്ന് ഇവിടേയും.
ഇവിടെ ശരിക്കും പാമ്പുണ്ടോ? ഓടിയേക്കാം.
ഇങ്ങനെ ഒരു സര്‍പ്പക്കാവും മാധവികുട്ടിയും സാഹിത്യ അക്കാദമിയും...ഹാ നല്ല കഥ.
പണ്ട് ഞങ്ങള്‍ ഊഞാലാടിയിരുന്നു, കാവില്‍. -സു-
കാടും വള്ളികളും ഒക്കെ ഉള്ള ഒരു സര്‍പ്പക്കാവ്
http://anoopamz.blogspot.com/