നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാരപദമായി അറിയപ്പെടുന്നത് ‘കുവലയ വിലോചനേ’ ആണെങ്കിലും, ‘ദയിതേ, നീ കേള്’ എന്ന പദത്തിനാണെന്നു തോന്നുന്നു ഈ വിശേഷണം കൂടുതല്‍ യോജിക്കുന്നത്. പ്രസ്തുത പദത്തിലെ ‘മങ്ങി മയങ്ങിയനംഗരുജാ’ എന്ന ഭാഗം. ശ്രീ. കലാമണ്ഡലം ഗോപി നളനായും, ശ്രീ. മാര്‍ഗി വിജയകുമാര്‍ ദമയന്തിയായും അരങ്ങില്‍. 2007 മാര്‍ച്ച് 17ന് കോട്ടയം തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന കഥകളിയില്‍ നിന്നും. --
ഒരു കാലത്ത് തിരുവിതാംകൂറിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന ആലപ്പുഴയുടെ പ്രതാപവും ഐശ്വര്യവും ഒക്കെയായിരുന്ന കടല്‍പ്പാലം. ഇരുപത് വര്‍ഷം മുന്‍പുവരെ ചരക്കുകടത്തിന് ഉപയോഗിച്ചിരുന്ന ഈ പാലം, ഇന്ന് അതിന്റെ അവസാനനാളുകളെണ്ണി കഴിയുന്നു. ചരിത്രപരമായും വാണിജ്യപരമായം പ്രാധാന്യം നല്കി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ഈ പാലം ഇന്ന് തീര്‍ത്തും അവഗണിക്കപ്പെട്ട്, ഏത് നിമിഷവും അപ്രത്യക്ഷമാകാവുന്ന നിലയിലെത്തി നില്ക്കുന്നു. ഇനിയധികകാലം ഇങ്ങിനെ വഴിതെറ്റിയെത്തുന്ന സഞ്ചാരികള്‍ക്ക് പോസ് ചെയ്യുവാന്‍ ഈ പാലമുണ്ടാവില്ല. ആലപ്പുഴയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചരിത്രസ്മാരകം കൂടി തിരശീലക്കു പിന്നിലേക്ക് മറയുന്നു.
യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില് നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ്ച ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു. എന്താണ് പ്രശ്നം? | ഉത്തരവാദിത്തം ആര്‍ക്ക്? | എങ്ങിനെ പ്രതിഷേധിക്കാം? | എന്തിന് പ്രതിഷേധിക്കണം? --