മാധവന് ഭട്ടതിരി: എന്റെ മുത്തച്ഛന്. അത്രയൊന്നും അറിയപ്പെടാത്ത ഒരു കഥകളി ഗായകനുമാണ് അദ്ദേഹം. വളരെ വൈകി കഥകളി സംഗീതം അഭ്യസിച്ച അദ്ദേഹം നല്പതാമത്തെ വയസിലാണ് അരങ്ങേറുന്നത്. പ്രായം വളരെയായെങ്കിലും, ഇപ്പോളും അരങ്ങിലെത്തുവാന് കൊതിക്കുന്ന ഒരു മനസുമായാണ് ജീവിക്കുന്നത്. ശബ്ദസൌകുമാര്യം കുറഞ്ഞതും, പദങ്ങള്‍ തോന്നിക്കാത്തതും, താളം പോവുന്നതും, ചേങ്കില കൈയിലേന്തി അധികനേരം നില്ക്കുവാന് ആരോഗ്യം അനുവദിക്കാത്തതുമൊന്നും അദ്ദേഹത്തിന് പ്രശ്നമായി തോന്നുന്നില്ല! മനസാഗ്രഹിക്കുന്നയിടത്ത് ശരീരമെത്തുന്നില്ല എന്നത്, ഒരുപക്ഷെ അദ്ദേഹത്തിന് അറിയാത്തതുമാവാം. മറവിയുണ്ടെങ്കിലും, അരങ്ങിലെ ചിട്ടകളെക്കുറിച്ചും, പ്രയോഗരീതികളെക്കുറിച്ചുമെല്ലാം പഠിച്ച് അരങ്ങിലെത്തിയ ഒരാളായതിനാല്‍ തന്നെ, കഥകളിയെക്കുറിച്ച് ആധികാരികമായി സംസാരിക്കുവാന്‍ അറിവുള്ള ഒരാളാണ് അദ്ദേഹം. അടുത്തിടെ ഒരു അരങ്ങിലും അദ്ദേഹം ആവേശത്തില്‍ കയറി പാടുകയുണ്ടായി. അപ്പോള്‍ പകര്‍ത്തിയതാണ് ഈ ചിത്രം.
--
Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/30 sec.
Lens Aperture: F/3.5
Focal Length: 64.7 mm
Date Picture Taken: 12/01/2008 10:22 PM
Flash: Not Used
--
Keywords: Madhavan Bhattathiri, Kathakali Singer, Ponnani, Chengila, Musician
--
11 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
മുത്തച്ഛന്റെ അരങ്ങിലെ ഒരു ചിത്രം. :)
--
സജിയുടെ ബ്ലോഗില്‍ നിന്നാണിവിടെ എത്തിയത്.
മുത്തച്ഛന്റെ പാടാനുള്ള ആഗ്രഹം എനിക്ക് നന്നായി മനസ്സിലാവും. കാരണം കലകളോട് എനിക്കും ഇതേരീതിയിലിള്ള കമ്പവും ഹരവുമാണ്...
ഇനിയും അദ്ദേഹത്തിന് വേദികള്‍ കിട്ടട്ടേ......
ഒരു ഹൃദയം ചേങ്ങിലകൊട്ടുന്നു..
പ്രകാശവിന്യാസവും അഭിനന്ദനാര്‍ഹം!
@ ഗീതാഗീതികൾ,
ശരിയാണ്, അങ്ങിനെയുള്ളവർക്കേ ഒരുപക്ഷെ അതു മനസിലാവുകയുള്ളൂ! അതാണ് സങ്കടകരം.
@ അരൂപിക്കുട്ടൻ,
ഒരു ഹൃദയം ചേങ്ങിലകൊട്ടുന്നു.. - ഈ വരിക്ക് പ്രത്യേകം നന്ദി. :-)
--
മുത്തച്ഛന് ഇനിയും പാടട്ടെ..ദൈവം,ആയുസ്സും,ആരോഗ്യവും കൊടുക്കട്ടെ..നമുക്കു പ്രാര്‍ഥിക്കാം
മുത്തച്ഛന് അസ്സലായിരിക്കുന്നു :)
ഹരീ...
നല്ല പടം...
മുത്തച്ഛന് ആയുരാരോഗ്യ സൌഖ്യമുണ്ടാകട്ടെ...
:)
ഒത്തിരി അനുഭവങ്ങളുണ്ട് ആ മുഖത്ത്... !
എല്ലാം ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
തെരുവിലേക്കു ഇറക്കരുത്
simply wish that MUTHASHANs grandson too come on stage one day....:)
history must repeat
rgds
തിരുവല്ലാ ഗോപിക്കുട്ടൻ നായരുടെ കൂടെ എത്രയോ കളികൾക്കു എത്തിയിരുന്ന ഭട്ടതിരി തന്നെയല്ലേ ഇദ്ദേഹം. എങ്കിൽ എന്നെ നന്നായി അറിയും. C.R. ഉദയവർമ്മ, വാസുദേവൻപിള്ള, രാമചന്ദ്രൻ നായർ, കലാനിലയം ശശികുമാർ എന്നീ തിരുവല്ലായിലെ കഥകളി ഗായകന്മാരെ ഓർമ്മിക്കാൻ ഇത് ഒരു അവസരമായി.