nishchalam.blogspot.com

Friday, March 20, 2009

കമ്മല്‍‌പ്പൂവ് (Kerala-Marigold)

Kerala Marigold - A flower widely seen in Keralam.
ഞാന്‍ സുന്ദരിയല്ലേ? ;-)

പുഷ്പിക്കുന്ന സസ്യങ്ങളില്‍ Asteraceae എന്ന വലിയ കൂട്ടുകുടുംബത്തിലെ അംഗമാണ് മഞ്ഞ നിറത്തിലുള്ള ഈ കുഞ്ഞിപ്പൂക്കള്‍. ഒരു ചെറുതണ്ടില്‍ ധാരാളം പൂക്കളുണ്ടാകുന്നവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. സൂര്യകാന്തിയും മറ്റും വരുന്നതും ഈ വിഭാഗത്തില്‍ തന്നെ. 'ദേവരാഗ'ത്തിലെ നിത്യക്കണിയില്‍ 'കമ്മല്‍പ്പൂവ്' എന്നാണ് ഇതിനു ദേവനിട്ടിരിക്കുന്ന പേര്. ചെട്ടിപ്പൂവ്, കൊങ്ങിണിപ്പൂവ്, തേവിടിശ്ശിപ്പൂവ് എന്നിങ്ങനെ പല പേരുകളില്‍ ഇത് അറിയപ്പെടാറുണ്ടത്രേ! കാഴ്ചയില്‍ Marigold എന്ന ഉപവിഭാഗത്തിലെ പൂക്കളുടെ ഛായ ഉള്ളതിനാല്‍ Kerala Marigold എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാമെന്നു തോന്നുന്നു. (ജമന്തിയേയും Kerala Marigold എന്നു വിളിക്കാറുണ്ട്.)

EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length : 300mm (35mm equivalent: 485mm)
Exposure Time : 0.005s (1/200)
Aperture : f/7.1
ISO : ISO-800
Exposure bias : 0 step
Flash : Not Used
--

14 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

പൂക്കളെപ്പറ്റിയോ, സസ്യവിഭാഗങ്ങളെപ്പറ്റിയോ ഒന്നും ഒരറിവുമില്ല. ഈ പൂവിന്റെ പേരെന്താണെന്ന് സേര്‍ച്ചിയപ്പോള്‍ കിട്ടിയത് എഴുതിയെന്നു മാത്രം. തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരൂ...
--

രമേഷ് said...

ഹരീ ഞങ്ങളുടെ നീട്ടില്‍ ഇതിനെ അരിപൂവ് എന്നാണ്‍ പറയാറ് . ചെട്ടിപൂവ് എന്ന് ജമന്തിക്കാണു പറയാറ്.

Calvin H said...

ഇത്‌ നമ്മടെ അരിപ്പൂ....
പ്രത്യേകത ചുമ്മാ നട്ടാല്‍ മാത്രം മതി. വെള്ളവും വളവും ഒന്നും സ്പെഷ്യല്‍ ആയി കൊടുക്കണ്ട.
പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍

Unknown said...

പൂക്കള്‍ സുന്ദരം തന്നെ

sreeni sreedharan said...

colorful!

but DoF :(

Jayasree Lakshmy Kumar said...

ഇതിനെ ഞങ്ങളുടെ കൊങ്ങിണിപ്പൂവ്. കമ്മൽ പൂവെന്നു ഞങ്ങൾ വിളിക്കുന്നത് വേറൊരു പൂവിനെയാ. മഞ്ഞ സൂര്യകാന്തിപ്പൂവിന്റെ ഒരു മിനിയേച്ചർ രൂപത്തിലുള്ള [അഞ്ചിതളുകൾ] ഒരു തരം പൂവ്. കമ്മലാക്കി ഇടാവുന്ന വലിപ്പമേ ഉള്ളു അതിന്. ചെറുപ്പത്തിൽ അങ്ങിനെ ചെയ്തു നടക്കുമായിരുന്നു

Anonymous said...

ഈ വട്ടര്‍മര്‍ക്കിംഗ്‌ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിതീ വിഴും!!! മനുഷ്യര്‍ക്ക്‌ സമാധാനമായിട്ട്‌ ഒരു ഫോട്ടോ ചൂണ്ടാന്‍ പട്ടില്ലല്ലോ...!!!
;D

Tin2

മേരിക്കുട്ടി(Marykutty) said...

marigold ഞങ്ങള്‍ടെ പഴയ വീട്ടില്‍ ഉണ്ടാരുന്നു...കാടു പോലെ..
പല കളറില്‍ ഉണ്ട് പൂക്കള്‍... ഇതിന്റെ പിന്ക് കളറിലെ പൂ ഉണ്ടാകുന്ന ചെടിയിലെ കായ തിന്നാന്‍ കൊള്ളാം. കറുത്ത കളര്‍ ആകും പഴുക്കുമ്പോള്‍...

Haree said...

@ രമേഷ്,
അപ്പോള്‍ അങ്ങിനെയും ഒരു പേരായി. Kerala Marigold എന്നതും ജമന്തിക്കു പറയുന്ന പേരാണ്. ചിലയിടങ്ങളില്‍ ഇങ്ങിനെയും പറയുമായിരിക്കും. നന്ദി. :-)

@ ശ്രീഹരി::Sreehari,
ഹും... കുറേയങ്ങിനെ നട്ടിട്ടുണ്ടെന്നു തോന്നുന്നല്ലോ! :-) ‘പൂക്കളെനിക്കിഷ്ടമാണ് പൂക്കള്‍’ ഇതിങ്ങനെ എടുത്തെഴുതിയതെന്തിനാ?

@ പുള്ളി പുലി,
നന്ദി. :-)

@ sreeni sreedharan,
Thank you. :-) What about DoF? I don't think if it's increased the pic will look good.

@ lakshmy,
:-) കൊങ്ങിണിപ്പൂവെങ്കില്‍ കൊങ്ങിണിപ്പൂവ്. ആ പറഞ്ഞ കമ്മല്‍‌പൂവിനെ മനസിലായി, പറ്റിയാല്‍ അതിന്റെ പടമെടുത്ത് പിന്നാലെയിടാം.

@ Tintu | തിന്റു,
:-) നന്ദി.

@ മേരിക്കുട്ടി(Marykutty),
ധൈര്യായിട്ട് തിന്നാവോ? :-) നോക്കട്ടെ കിട്ടുമോന്ന്.
--

ടി.സി.രാജേഷ്‌ said...

എന്റെ ഹരീ,
ഞാനിതു കണ്ടു ചിരിച്ചുപോയി. ഞങ്ങളുടെ ഹൈറേഞ്ചില്‍ ഇവന്‍ ശല്യക്കാരന്‍ കൊങ്ങിണിക്കാടാണ്‌. പിങ്ക്‌, മിശ്രനിറങ്ങളിലുള്ള പൂവുണ്ടാകുന്ന ഈ കാട്ടില്‍ ഉരുണ്ടുപെരണ്ടുവീണ്‌ അതിന്റെ മുള്ളുകൊണ്ട്‌ എന്തുമാത്രം മുറിഞ്ഞിട്ടുണ്ടെന്നോ കുട്ടിക്കാലത്ത്‌. റോഡരികില്‍ വളര്‍ന്നു പടര്‍ന്ന്‌ ബസില്‍ പോകുമ്പോള്‍ ഇവന്‍ ശരീരത്തിലുരയും. വര്‍ഷം തോറും ഇതു വെട്ടിമാറ്റുന്നത്‌ പി.ഡബ്‌ള്യു.ഡിക്ക്‌ കാശു ചൂണ്ടാനുള്ള പണികൂടിയാണ്‌. ഇവിടെ തിരുവനന്തപുരത്ത്‌ ചെടിച്ചട്ടിയില്‍ വളരുന്ന ഇവന്റെയൊരു ഗര്‍വ്വേ.... നാട്ടിലാകെ ഇവനെ ഉപയോഗപ്പെടുത്തുന്ത്‌ അത്തപ്പൂക്കള മല്‍സരത്തിനാണ്‌. ആവശ്യത്തിനു പൂ.... രണ്ടുമൂന്നു നിറം...
വിഷുവിനു നാട്ടില്‍പോകുമ്പോള്‍ ഇവന്റെ കാടടക്കം ഒരു ചിത്രം കിട്ടുമോ എന്നു നോക്കാം..

Rafeek Wadakanchery said...

ഒരു പൂവു ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നു..

സബിതാബാല said...

മാഷേ,ഇതിനെയല്ല ഞങ്ങള്‍കമ്മല്‍ പൂവെന്ന് പറയൂന്നത്..
ഇനി നാട്ടില്‍ പോകുമ്പോള്‍ കമ്മല്‍ചെടിയുടെ ഫോട്ടോ എടുത്ത് തരാം...

sojan p r said...

പ്രിയ ഹരി ,
ചിത്രം വളരെ മനൊഹരമായിരിക്കുന്നു..ഇതു ഞങ്ങള്‍ ഇടുക്കിക്കരുടെ ദേശീയപുഷ്പമണ്.
കൊങ്ങിണി എന്നണു എതിനെ എവിടെ വിളിക്കുന്നത്.വേലിയായും കാടായും വളരുന്ന ഈ കൊങ്ങിനിയുടെ പഴങ്ങള്‍ കുട്ടിക്കലാത്ത് ധാരാളം പരിച്ചു തിന്നുമായിരുന്നു.പെങ്കുട്ടിയൊളു ഇതുകൊണ്ടു ഫ്ലവര്‍ ബൊള്‍ ഉണ്ടാക്കുന്നതും ഓര്‍ക്കുന്നു

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

പേരവിടെ നില്‍ക്കട്ടെ..! ഈ ഷോട്ട്..!! എന്റമ്മോ...!! അരിപ്പൂക്കള്‍ക്കിത്രയും ഫിഗറോ ക്ര്‍ത്താവേ...?

Next Photo Last Photo Go Home
 
Google+