കിണര്‍വെള്ളം കോരിക്കുടിച്ചെന്തു മധുരം...
മുമ്പൊക്കെ അടുക്കളയോട് ചേര്‍ന്നായിരുന്നു കിണറുകള്‍ ഉണ്ടാവാറുള്ളത്. ഒരു ചെറിയ വാതിലിലൂടെ അടുക്കളയില്‍ നിന്നുതന്നെ വെള്ളം കോരുവാന്‍ സാധിക്കുന്ന രീതിയിലായിരുന്നു അവയുടെ നിര്‍മ്മിതി. കിണറുകളും, കിണറ്റിലെ വെള്ളം കോരി ഉപയോഗിക്കേണ്ട സാഹചര്യവും വിരളമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്; അടുക്കളയോടു ചേര്‍ന്നൊരു കിണറും, പടിയിലൊരു തൊട്ടിയും, കപ്പിയില്‍ കൊരുത്തിട്ടിരിക്കുന്ന കയറും എല്ലാം കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളാണ്. മനോഹരമായ സിലുവെറ്റ് ചിത്രങ്ങളെടുക്കുവാന്‍ സാധിക്കുന്ന ഒരിടം കൂടിയാണ് ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തുറക്കുന്ന ഇത്തരം കിണര്വാതിലുകള്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Focal Length : 70.0mm (35mm equivalent: 113mm)
Exposure Time : 0.025s (1/40)
Aperture : f/4.0
ISO : ISO-800
Exposure bias : 0 step
Flash : Not Used
--
14 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ഒരു ‘അടുക്കളക്കിണര്‍’ ചിത്രം.
--
“ഒരുവട്ടം കൂടിയാ.......”
മറഞ്ഞു പോയ കാഴ്ചകള്‍
മറഞ്ഞു പോയ ഓര്‍മകളും
ആശംസകള്‍
gud pic....
ആപ്രേച്ചര് പ്രൈയോരിറ്റിയില് ഇട്ടിട്ട് ISO ഒരു പടി കൂടി കുറച്ച്, സെന്റെര് വൈറ്റെഡ് മീറ്റെറിങ്ങില് ഈ ചിത്രം ഒന്നു കൂടി എടുത്തു നോക്കിയെ...
ഇല്ലെങ്കില്‍ ഷട്ടെര്‍ പ്രൈയോരിറ്റില് ഇട്ടിട്ട് സ്പീഡ് 100 അല്ലെങ്കില്‍ 160 ഇട്ടിട്ട് മീറ്റെറിങ്ങ് മാറ്റി മാറ്റി എടുത്ത് നോക്കിക്കേ..
പരീക്ഷിക്കാമോ?
നിര്‍ദ്ദേശം ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നോട് ക്ഷമിക്കൂ; നന്ദിയോടെ..
I was also thinking the same, ISO used is bit high. Unless the burned effect on the background was desired...
ഒരു വട്ടം കൂടി...
@ മലയാളി, പാവപ്പെട്ടവന്, ചാണക്യന്, കണ്ണാടി,
നന്ദി. :-)
@ ഹരീഷ് തൊടുപുഴ, ത്രിശ്ശൂക്കാരന്‍,
ജനാലയ്ക്ക് പുറത്തെ കാഴ്ചകള്‍ എനിക്കത്ര രസമുള്ളതായി തോന്നിയില്ല. പ്രത്യേകിച്ചും പച്ചപ്പിനേക്കാള്‍ ശ്രദ്ധ പതിയുക അവിടെ കാണുന്ന മതിലിനാവും. കയറിനും തൊട്ടിക്കും ഇപ്പോഴുള്ള പ്രാധാന്യം കുറയുകയും ചെയ്യും. ഏറ്റവും കുറഞ്ഞ അപ്പേര്ചറില് (മാക്സിമം ഡെപ്ത് നല്കുവാന്), ഉള്ളിലെ വസ്തുക്കളുടെ ഡിറ്റെയിത്സ് ലഭ്യമാകത്തക്കവണ്ണം എടുക്കുക എന്നാണ് ഉദ്ദേശിച്ചത്; ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് തുറക്കുന്ന ഒരു കിണര്വാതില്. നന്ദി. :-)
--
നല്ല ഫോട്ടോ.. :) ഇതെവിടെയാ സ്ഥലം??
ഇങ്ങനെ ഒരു കാഴ്ച ഇപ്പോള്‍,നമ്മുടെ കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങളിലൂടെയെ കാണാന്‍ കഴിയൂ..
നന്നായിരിക്കുന്നു.
@ നന്ദന്,
അമ്മയുടെ ഇല്ലം, തിരുവല്ല. നന്ദി. :-)
@ smitha adharsh,
:-) നന്ദി.
നമ്മുടെ കുട്ടികള്‍ക്കു മാത്രമോ? നമുക്കും...
--
ഇതു പണ്ട് എന്റെ വീട്ടിലും ഉണ്ടായിരുന്നതാണ് . ഒക്കെ പൊളിച്ച് ഇപ്പോ കോണ്‍ക്രീറ്റ് ആകിക്കളഞ്ഞില്ലേ [:(].
നഷ്ടബോധം തോന്നുന്നത് വിവരം വച്ചപ്പോഴാണ് [:P]..
Nice pic Haree.. Thanks for this "nostalgic" photograph :-)
ഹരിയേട്ടാ, ഈ ഫോട്ടോ കാണുമ്പോള്‍ ഓര്‍മകള്‍ വെള്ളം കുടിക്കാനോടി വരുന്നു...!!
ഷേഡും വെളിച്ചവും മുറുക്കാന്‍ തിന്നു കുശലം പറയുന്ന ചിത്രം...അതി മനോഹരം..!!! ഇനിയും പോരട്ടെ...!!!
നഷ്ടസ്മൃതികള്‍.. :(