കഥയെല്ലാമറിവായി...
മഹാഭാരതത്തില്‍ വില്ലന്‍ കഥാപാത്രമായ ദുര്യോധനന്റെ മറ്റൊരു മുഖമാണ് 'കര്‍ണ്ണശപഥം' ആട്ടക്കഥയില്‍ കാണുന്നത്. തനിക്ക് ഗുണകരമല്ലെങ്കില്‍ പോലും സ്വന്തം സുഹൃത്തിന്റെ താത്പര്യങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുവാന്‍ ഇവിടെ ദുര്യോധനന്‍ ശ്രമിക്കുന്നില്ല. കൂടപ്പിറപ്പുകളോട് യുദ്ധം ചെയ്യുവാന്‍ ഒരുക്കമല്ലെങ്കില്‍ എന്നെ പിരിഞ്ഞു പോയ്ക്കൊള്ളുവാനാണ് ദുര്യോധനന്‍ പറയുന്നത്. ഏതു വില്ലനും ചില നല്ല വശങ്ങള്‍ കൂടിയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാവാം കഥാകാരന്റെ ഉദ്ദേശം. ദുര്യോധനന് സുയോധനനെന്നു കൂടി പേരു വിളിക്കുന്നതിനും കാരണവും മറ്റൊന്നല്ല. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് ഇവിടെ 'കര്‍ണ്ണശപഥ'ത്തിലെ സുയോധനനായി ചുട്ടി തീര്‍ന്നിരിക്കുന്നത്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF 50mm F1.8 II
Flash: Not Used
Focal Length: 50mm (35mm equivalent: 81.2mm)
Exposure Time: 0.013s (1/80)
Aperture: 3.38 (f/3.2)
ISO: ISO-800
Exposure Bias: 0 step
10 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
'കര്‍ണ്ണശപഥ'ത്തിലെ സുയോധനനായി വേഷമിടുന്ന കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍.
--
ഉണ്ണിത്താന്റെ കര്‍ണ്ണശപഥത്തില്‍ ദുര്യോധനന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കൊല്ലം അമ്മച്ചിവീട്ടില്‍ കളിക്ക് ഞാന്‍ കണ്ടിട്ടുണ്ട്.
‘സുയോധനനെ’ ശരിക്കും മനസ്സിലാക്കിയ ‘സു-ഹരിക്കു്’ അഭിനന്ദനങ്ങൾ.
@അമ്ബുജാക്ഷന്‍ NAIR: "ഉണ്ണിത്താന്റെ കര്‍ണ ശപഥ ത്തില്‍ ..." മാഷേ കര്‍ണ ശപഥം എഴുതിയത്
മാലി മാധവന്‍ നായരാണ് .
ശ്രീ. ഹരി, നല്ല വിജ്ഞാനപ്രദമായ വിവരണം.
നല്ല ചിത്രം....
രമേശ് , അരൂര്‍ അവര്‍കളെ,
സദയം ക്ഷമിക്കുക. കര്‍ണ്ണശപഥത്തില്‍ ഉണ്ണിത്താന്റെ സുയോധനന്‍ എന്ന് തിരുത്തി വായിക്കുക. ഞാന്‍ മാലിയെ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം ഏറണാകുളം കഥകളി ക്ലബ്ബിലും, തിരുവനന്തപുരത്തിലും കര്‍ണ്ണശപഥം കളി കാണാന്‍ എത്തിയപ്പോള്‍ അവിടെ ഞാനും ഉണ്ടായിരുന്നു.
കര്‍ണ്ണന്‍ കുന്തീ പുത്രനാണെന്ന് മനസിലാക്കുന്ന ദുശാസനന്‍ ദുര്യോധനനോട് പറയുന്നത് " ജ്യേഷ്ടാ, ഞാന്‍ പറയുന്നത് സ്പഷ്ടമായി കേള്‍ക്കുക . രക്ത ബന്ധത്തിനു തുല്യമായ ബന്ധം വെറു എന്താണ് ഉള്ളത് . ഈ വൈരി വംശജന്‍ (കര്‍ണ്ണന്‍) വന്‍ ചതിയന്‍ തന്നെ. പാല് കൊടുത്ത കയ്യില്‍ പാമ്പ് കൊത്തും പോലെ കര്‍ണ്ണന്‍ ചെയ്യും മുന്‍പ് അവനെ നശിപ്പിക്കണം. അങ്ങ് അനുവദിച്ചാല്‍ ഞാന്‍ ഇന്നു രാത്രിയില്‍ തന്നെ അവനെ നശിപ്പിക്കാം എന്നാണ്.
ഇതിനു വളരെ ക്രുദ്ധനായി കര്‍ണ്ണനെ പറ്റി ഇങ്ങിനെ കഠിന വാക്കുകള്‍ പറഞ്ഞതിന് നിന്റെ കഴുത്താണ് അറുക്കേണ്ടത് എന്ന് പറഞ്ഞു. കര്‍ണ്ണന്റെ മഹത്വം നിനക്ക് ഞാന്‍ മനസ്സിലാക്കി തരാം നീ കര്‍ണ്ണനെ കൂട്ടി വാ എന്ന് പറഞ്ഞു അയക്കുന്നു.ദുശാസനന്‍ കര്‍ണ്ണനെ കൂട്ടിവരുന്ന രംഗത്ത് ദുര്യോധന വേഷമിടുന്ന കലാകാരന് സ്വാതന്ത്രിയമായി പ്രവര്‍ത്തിച്ച് രക്ത ബന്ധത്തിനെക്കാള്‍ ശക്തിയുള്ള ബന്ധം സ്നേഹ ബന്ധം തന്നെ എന്ന് തെളിയിക്കാന്‍ ഒരു നടന് സാധിക്കുമോ അപ്പോള്‍ മാത്രമാണ് ദുര്യോധനന്‍ "സുയോധനന്‍" ആവുക. ഈ കഥയില്‍ നായകന്‍ കര്‍ണ്ണന്‍ ആണെങ്കിലും കഥാപാത്രം " ദുര്യോധനന്‍" നല്‍കിയ ബഹുമതിയാണ് കര്‍ണ്ണന് വിലപിടിപ്പായിട്ടുള്ളത്. അരങ്ങില്‍ ആ അംഗീകാരം കര്‍ണ്ണ നടനില്‍ നിന്നും ദുര്യോധന നടന് ലഭിക്കണം.
ഹരീ ഒരു സംശയം...അപ്പോള്‍ കര്‍ണ്ണശപഥത്തിലെ ദുര്യോധനവേഷത്തെ ഏതു ഗണത്തിലാവും പെടുത്തുക?
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
'ഉണ്ണിത്താന്റെ കര്‍ണ്ണശപഥത്തില്‍ ദുര്യോധനന്‍' എന്നത് ഒരു കഥകളി പ്രയോഗമാണ്.
ദുര്യോധനന്റെ വേഷം രാജസ സ്വഭാവമുള്ള കത്തി തന്നെ. വേഷത്തില്‍ മാറ്റമൊന്നുമില്ല. സുയോധനന്‍/ദുര്യോധനന്‍ എന്നിങ്ങനെ രണ്ടു പേരുകളും ഉപയോഗിക്കാറുണ്ടെന്നു മാത്രം. 'കര്‍ണ്ണശപഥ'ത്തില്‍ നല്ല വശങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നതിനാല്‍ സുയോധനന്‍ എന്നു പറഞ്ഞുവെന്നു മാത്രം.
--