പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍

ഈ കൊല്ലത്തെ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായ മടവൂര്‍ വാസുദേവന്‍ നായരുടെ 'നളചരിതം ഒന്നാം ദിവസ'ത്തിലെ ഹംസം. കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്റെ അറുപതാം പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന കഥകളി പരിപാടിയില്‍ നിന്നും പകര്‍ത്തിയതാണ് ഈ ദൃശ്യം. പ്രായം എണ്പതു പിന്നിട്ടെങ്കിലും ഇപ്പോഴും അരങ്ങിലെത്തിയാല്‍ ആത്മാര്‍ത്ഥമായി തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ മനസുകാട്ടുന്നൊരു കലാകാരനാണ് അദ്ദേഹം. പത്മഭൂഷണ്‍ ബഹുമതി നല്കി അദ്ദേഹത്തിന്റെ കലാസപര്യയെ രാജ്യം ആദരിച്ചതിലുള്ള ലേഖകന്റെ ആഹ്ലാദം ഇവിടെ പങ്കുവെയ്ക്കുന്നു.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Used
Focal Length: 190mm (35mm equivalent: 307mm)
Exposure Time: 0.01s (1/100)
Aperture: 4.63 (f/5)
ISO: ISO-400
Exposure Bias: 0 step
5 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
മടവൂരാശാന് പത്മഭൂഷണ്‍ പുരസ്കാരം.
--
ഒരിക്കല്‍ അദ്ദേഹം ചെന്നൈ അഡയാര്‍ കലാക്ഷേത്രയില്‍ ഒരു കളിക്ക് വന്നിരുന്നു. കളി കഴിഞ്ഞപ്പോള്‍ ആശാന്റെ വേഷം പിന്നില്‍ നിന്നു കൊണ്ട് അഴിച്ചത് ഞാന്‍ ആയിരുന്നു. ആശാന് അതു മനസ്സിലാകിയത് അല്‍പ്പം കഴിഞ്ഞാണ്. നീയാണോ അഴിക്കുന്നത് എന്നു ചോദിച്ചിട്ട് , നീ വേണം അഴിക്കാന്‍ എന്നു പറഞ്ഞു. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ , എന്നെ ധാരാളം എടുക്കുകയും സ്നേഹിക്കുകയും ചെയ്തിട്ടുണ്ട് എന്നു ആശാന് തന്നെ പറഞ്ഞിട്ടുണ്ട്. അതു കൊണ്ടാവും അദ്ദേഹം അങ്ങിനെ പറഞ്ഞത്.
അദ്ദേഹത്തിന്നു ലഭിച്ച പത്മ ഭൂഷന് ബഹുമതിയില്‍ അപ്പോള്‍ ഞാനല്ലേ കൂടുതല്‍ സന്തോഷിക്കുക.
ചെങ്ങന്നൂര്‍ ആശാന്റെ വീടിനു സമീപം ഉള്ള വന്മഴി തൃക്കയില്‍ ക്ഷേത്രത്തില്‍ കഥകളി പതിവാണ്. കളിക്ക് ആശാന്റെ ശിഷ്യര്‍ നാലുപേരും ഉണ്ടാവും. ആശാന് ശ്രീരാമ പട്ടാഭിഷേകം അവിടെ അവതരിപ്പിക്കണം എന്നു എല്ലാവര്‍ഷവും അഭിപ്രായപ്പെടും. അങ്ങിനെ ഒന്നു നടന്നത് 1980 ഏപ്രില്‍ 27-ന് ആണ്. ചെങ്ങന്നൂര്‍ ആശാന് മരിക്കുന്നത് 97 - മത്തെ വയസ്സില്‍. അതായത് 1980 ഏപ്രില്‍ 28-ന്. 27-ന് ശ്രീരാമ പട്ടാഭിഷേകം കളിക്ക് മടവൂര്‍ ആശാനു ഹനുമാനോ, വിഭീഷനാണോ ആയിരുന്നില്ല വേഷം. ശ്രീരാമന് തന്നെ. ചെങ്ങന്നൂര്‍ ആശാനു അന്ന് അവശതയില്‍ ആയിരുന്ന. കളികാണാന്‍ എത്തിയില്ല. ശ്വാസം വല്ലാതെ തടസ്സപ്പെട്ടു കൊണ്ടിരുന്നു. പട്ടാഭിഷേകം കഥകളിയുടെ പദങ്ങളും കഥകളി മേളവും ആശാന്റെ കാതുകളില്‍ എത്തികൊണ്ടിരുന്നു. തന്റെ ശിഷ്യനെ തനിക്കു ശേഷം, താന്‍ ചെയ്തിരുന്ന കഥകളിയുടെ ശ്രീരാമനായി അഭിഷേകം ചെയ്തു. അന്ന് കളി കാണാന്‍ എത്തിയവരും കളിക്ക് പങ്കെടുക്കാന്‍ എത്തിയ ശിഷ്യന്മാര് ഉള്‍പ്പടെയുള്ള ധാരാളം കലാകാരന്മാര് ആശാന്റെ പാദങ്ങളില്‍ വണങ്ങി. കളി കഴിഞ്ഞു എല്ലാവരും മടങ്ങി. മടവൂര്‍ ആശാന് മാത്രം അവിടെ തങ്ങി. ഉച്ചയായപ്പോള്‍ ആശാന് മരണ ശ്വാസമാണ് വലിക്കുന്നത് എന്നു തോന്നിയപ്പോള്‍ മടവൂര്‍ ആശാന് താനെ കൈകള്‍ കൊണ്ട് ആശാന്റെ നെഞ്ചില്‍ തടവികൊടുത്തു കൊണ്ടിരുന്നു. ആ സമയത്ത് ആശാന്റെ പാദങ്ങളില്‍ തൊട്ടു കൊണ്ട് ഇരിക്കുവാന് ഭാഗ്യം എനിക്കും ഉണ്ടായി.ചെങ്ങന്നൂര്‍ അശാന്റെ ശ്വാസം നിലച്ചു.
മടവൂര്‍ ആശാനു പത്മ ഭഷണ്‍ പദവി ലഭിക്കുമ്പോള്‍ ആ ഗുരുനാഥന്റെ ആത്മാവു സംതൃപ്തി അടയും എന്നത് തീര്‍ച്ചയാണ്.
ആശംസ്കൾ
കൃത്യസമയത്തുള്ള നല്ല പോസ്റ്റ് :-)
ആശംസകള്‍.
പടത്തിലെ ബൊക്കെ മൊത്തത്തിലുള്ള ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു :-)