പറക്കുവാനും ഞങ്ങള്‍ക്കറിയാം!
'പറക്കും പാമ്പ്' എന്നു വിളിപ്പേരുള്ള ഈ സുന്ദരന്റെ ശാസ്ത്രീയ നാമം Chrysopelea Ornata എന്നാണ്. പച്ചിലച്ചാര്ത്തുകള്ക്ക് ഇടയിലൂടെ വേഗത്തില്‍ നീങ്ങുവാന്‍ പാകത്തിന് വണ്ണം കുറഞ്ഞ ശരീരഘടനയാണ് ഇവയ്ക്കുള്ളത്. ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്ക് വായുവിലൂടെ തെന്നിനീങ്ങുവാനുള്ള ഇവയുടെ കഴിവു കാരണമായാണ് 'പറക്കും പാമ്പെ'ന്ന് ഇവയ്ക്ക് പേരു വീണത്. ശരീരത്തിന് അടിവശമുള്ള കലകളുടെ സഹായത്തോടെ, ഞൊടിയിടകൊണ്ട് മരങ്ങളില്‍ ഇഴഞ്ഞുകയറുവാനും ഇവര്‍ മിടുക്കരാണ്. നിറപ്പകിര്ട്ടാര്ന്ന ഇവയെ പിടികൂടി വീടുകളില്‍ അലങ്കാരത്തിനായി സൂക്ഷിക്കുവാനായി പലരും താത്പര്യം കാട്ടുന്നതിനാല്‍, സൗന്ദര്യം ഒരു ശാപമാണ് എന്ന ചൊല്ല് ഇവയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാണെന്നും പറയാം.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Canon EF 50mm F1.8 II
Flash: Not Used
Focal Length: 50mm (35mm equivalent: 81.2mm)
Exposure Time: 0.002s (1/640)
Aperture: 2.63 (f/2.5)
ISO: ISO-400
Exposure Bias: 0 step
8 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ തെന്നി നീങ്ങുന്നൊരു 'പറക്കും പാമ്പ്'.
Nice pic Haree... The exif data is very dim... (on my monitor) :)
If you can also share a small para on the location/story of the shoot, that will be an icing on the cake. :)
ഹമ്പട കള്ളാ നല്ല പടം...
സത്യം പറ നിങ്ങളുടെ ക്യാമ്പസിനുള്ളില്‍ വല്ല സ്നേക്ക് പാര്‍ക്കും ഉണ്ടോ!!!
Very Nice !
നല്ല പടം
അഭിപ്രായം രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി.
:) കാര്യവട്ടം ക്യാമ്പസ് ശരിക്കുമൊരു നാച്യുറല്‍ സ്നേക്ക് പാര്‍ക്ക് തന്നെയാണ്! വിഷമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ പാമ്പുകള്‍ അവിടെയുണ്ട്. അതുമാത്രമല്ല പാമ്പിനെ / പാമ്പിന് വിഷത്തെ ചുറ്റിപ്പറ്റി പഠനങ്ങളുമുണ്ട്. ഒരു സാമ്പിള്‍ ഇവിടെ കാണാം.
EXIF data is purposefully set in that color. Try calibrating your monitor. If the calibration is correct, it should be visible easily. An alternate way is to select the text.
--
തകർപ്പൻ പടം
good snap and nice description