nishchalam.blogspot.com

Wednesday, July 6, 2011

പത്മനാഭസ്വാമി ക്ഷേത്രം (PadmanabhaSwamy Temple)

Sri PadmanabhaSwamy Temple - Photography by Haree for Nishchalam.
ഇഹലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആരാധനാലയം!
പത്മനാഭസ്വാമി ക്ഷേത്രം കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നലെവരെ ചരിത്രപ്രധാനമായ ഒരു ക്ഷേത്രം മാത്രമാണ്‌. എന്നാലിന്ന് എല്ലാം മാറി മറിഞ്ഞിരിക്കുന്നു! ലോകത്തിലെ ആരാധനാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ക്ഷേത്രം എന്ന നിലയ്ക്കാവും ഇനി പത്മനാഭസ്വാമി ക്ഷേത്രം അറിയപ്പെടുക. ലോക ടൂറിസം ഭൂപടത്തില്‍ തിരുവനന്തപുരം കൂടുതല്‍ പ്രസക്തമാകുവാനും ഇത് കാരണമാവും.

ശ്രദ്ധിക്കുക: ഈ ചിത്രത്തിന്റെ ലിങ്ക് [http://nishchalam.blogspot.com/2011/07/padmanabhaswamy-temple.html] കുറഞ്ഞത് പത്തു പേര്‍ക്കെങ്കിലും അയച്ചു കൊടുക്കുക, കൂടാതെ കമന്റും ചെയ്യുക. ശ്രീ പത്മനാഭസ്വാമിയുടെ അനുഗ്രഹം നിങ്ങളില്‍ വര്‍ഷിക്കപ്പെടും. ഇത് വിശ്വസിക്കാതെ പേജ് ക്ലോസ് ചെയ്ത ഒരു അധ്യാപകനെ ഇന്നലെ പാമ്പു കടിച്ചു, ഇതു തമാശയായി കരുതി കമന്റ് ചെയ്യാതെ പോയ ഒരു വിദ്യാര്‍ത്ഥി പരീക്ഷയില്‍ തോറ്റു! ഇത്തരം ദുരന്തങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാതിരിക്കുവാന്‍ ഇന്നു തന്നെ ഷെയര്‍ ചെയ്യൂ, കമന്റ് ചെയ്യൂ! :)

EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF 50mm F1.8 II

Focal Length: 50mm (35mm equivalent: 81.2mm)

Flash: Not Used

Exposure Time: 0.004s (1/250)

Aperture: 4 (f/4.0)

ISO: ISO-400

Metering Mode: Spot

Exposure Bias: 0 step

13 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഒരു ചിത്രം.

Anonymous said...

Is this photoshopped ?

Unknown said...

പടം നന്നായിട്ടുണ്ട് :-)

ഇതേ ആംഗിളിൽഒരെണ്ണം പതിപ്പിക്കണം എന്ന് കരുതീട്ട് കുറച്ചുനാളായി...പക്ഷെ ഇതുവരെ പറ്റിയില്ല...

നല്ല ആകാശം..പോസ്റ്റ് പ്രൊസസിംഗ് നടത്തിയിട്ടുണ്ടോ!! HDR ഒന്ന് നോക്കാമായിരിന്നു...

Haree said...

എന്റെ തന്നെ മറ്റൊരു ചിത്രം, ആകാശം മാത്രമായുള്ളത്, ഇതിലേക്ക് ചേര്‍ത്തതാണ്‌. ശരിക്കുള്ള ചിത്രത്തില്‍ ആകാശം പ്ലെയിനാണ്‌. (ആകാശത്തിന്റെ കളര്‍ ടോണിന്‌ അനുസൃതമല്ല മറ്റിടങ്ങള്‍. പക്ഷെ അത് ശരിയാക്കുവാന്‍ നോക്കിയിട്ട് നടന്നില്ല!) ഗോപുരം പുതുക്കി പെയിന്റടിച്ചതിനു ശേഷം എടുത്ത ചിത്രമാണിത്.

അതാണ്‌ രാകേഷേ പറഞ്ഞത്. രാകേഷ് കരുതീട്ടൊന്നും കാര്യമില്ല, ഒരു മുഴുക്കാപ്പ് നേര്‍ന്നു നോക്ക്... ചിലപ്പോ നടന്നേക്കും. :)

Unknown said...

മൊത്തത്തിൽ എടുത്ത ചിത്രം എന്ന് പറയുന്നതിലും വരച്ച ചിത്രം എന്ന് പറയുന്നതാവും നല്ലത് അല്ലേ!! :P

ഇനി മുഴുക്കാപ്പ് നേർന്നാൽ അത് ചെയ്യാൻ കൂടി കഴിഞ്ഞില്ലെങ്കിലോ!! അല്ലെങ്കിലും അതിലൊന്നും വലിയ കഴമ്പില്ല :)

ടോട്ടോചാന്‍ said...

ഇത് ഷെയര്‍ ചെയ്ത എനിക്ക് ഹരിയുടെ വക ഒരു സ്വര്‍ണ്ണ നെന്‍മണി കിട്ടി.
നിങ്ങളും ചെയ്യൂ... പിന്നെ ഹരിയില്‍ നിന്നും സ്വര്‍ണ്ണ നെന്‍മണി മേടിക്കാന്‍ മറക്കണ്ട്...

:-)
ചിത്രം നന്നായിട്ടുണ്ട്...

Sreekanth said...

കൊള്ളാം...പടം നന്നായിട്ടുണ്ട്...

കോടതിയും സർക്കാരും കൂടെ സഹായിച്ച് ഇനി ആ പ്രദേശത്തേക്കെങ്ങും അടുപ്പിക്കുമെന്ന് തോന്നണില്ല...

sajith kumar said...

ഫോട്ടോഷോപ്പില്‍ ചെയ്യാന്‍ നീ വേണൊ ?!!!!!!!

Unknown said...

Photoshopil onnu ketti irakki ennu thonnunnu????

jp said...

വേളാങ്കണ്ണി പള്ളീടെ പടം ഫോട്ടോഷോപ്പില്‍ കേറ്റി ഇതുപോലെ തരികിട കാണിച്ച ഒരാളുടെ ലാപ്ടോപ് ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയെന്നു കേട്ട്. പപ്പാനാവാ അതുപോലോന്നും വരുത്തരുതേ..(കമന്റം ഇടഞ്ഞാലുള്ള ദോഷം വരുതിവെക്കെണ്ടല്ലോ..)

എന്തായാലും സംഗതി ഗൊള്ളാം..

govind said...

valare nannai

Rajeeve Chelanat said...

നൂറുപേർക്ക് അയച്ചുകൊടുത്താൽ, ആ നിലവറയിലേതെങ്കിലുമൊന്നിലേക്ക് കടത്തിവിടുമോ എന്നറിഞ്ഞാൽ നന്നായിരുന്നു ഹരി.

Kaippally said...

nice

Next Photo Last Photo Go Home
 
Google+