ഋതുപര്‍ണ സാരഥിയായി കുണ്ഡിനത്തിലെത്തുന്ന ബാഹുകന്‍ നളന്‍ തന്നെയോ എന്ന് ഉറപ്പിക്കുവാനായി ദമയന്തിയുടെ നിര്‍ദ്ദേശപ്രകാരം കേശിനിയെത്തുന്നു. ദിക്കിലെവിടെയെങ്കിലും നളനെക്കുറിച്ച് നല്ലതായി കേള്‍ക്കുവാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നളനെ കണ്ടവരായി ആരാണ് ഈ ഭൂമിയിലുള്ളത് എന്നു ബാഹുകന്‍ ചോദിക്കുന്നു. കലാമണ്ഡലം ഗോപിയുടെ ഏറെ പ്രസിദ്ധമായ വേഷങ്ങളിലൊന്നാണിത്. സ്വതസിദ്ധമായ ശൈലിയില്‍ ഗോപിയാശാന്‍ ബാഹുകനെ അവതരിപ്പിക്കുമ്പോള്‍ നളനെ ആരെങ്കിലും കാണുന്നുണ്ടോ എന്നതിനപ്പുറം നളനെ മനസിലാക്കിയവരാരുണ്ട് ഈ ഭൂമിയില്‍ എന്നു കൂടി പ്രേക്ഷകന് അനുഭവവേദ്യമാവുന്നു. കഥകളിപ്രേമികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന കലാമണ്ഡലം ഗോപിയുടെ നാലാം ദിവസം ബാഹുകന്റെ ‘നില’കളില്‍ പ്രസിദ്ധമായ ഒന്നാണ് “നളനെ ആര്‍ കണ്ടു!”
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Focal Length: 92mm (35mm equivalent: 149mm)
Exposure Time: 0.013s (1/80)
Aperture: f/6.3
ISO: ISO-800
Exposure Bias: 0 step
Exposure Time: 0.013s (1/80)
Aperture: f/6.3
ISO: ISO-800
Exposure Bias: 0 step
14 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കലാമണ്ഡലം ഗോപിയുടെ നളചരിതം നാലാം ദിവസത്തിലെ ബാഹുകന്‍.
--
Beautiful...
നല്ല ഫ്രെയിമിങ്ങും നല്ല എക്സ്പോഷറും ..പ്രത്യേകിച്ചു് കുറഞ്ഞ
ഷട്ടർ സ്പീഡിൽ...! പോസ്റ്റിങ്ങിൽ പറ്റിയതോ ഫോട്ടോയിൽ വന്നുപോയതോ എന്നറിയില്ല
ഒരു വലിയ ലൈൻ നീളത്തിൽ
ചിത്രത്തിൽ കാണുന്നു.
nice hari!
മനോഹരം
ചിത്രം നന്നയിട്ടുണ്ട്... ലൈറ്റിംഗ് ഒക്കെ ഇഷ്ടായി...
nice
ബഹുകേമം
Sad... such talented guys are not posting their pics too often! :(
i love it!
തീരുമാനം നന്നായി :-)
‘നിശ്ചലം’........ചലിച്ചു തുടങ്ങിയതിൽ അതീവ സന്തോഷം. കഥകളി ഫോട്ടോകൾ എന്നും ഒരു ഹരമാണ്. പിന്നെ, ഈ ചിത്രത്തെ കുറിച്ച് ഹരി പറഞ്ഞതു് വളരെ ശരി...... “കലാമണ്ഡലം ഗോപിയുടെ ഏറെ പ്രസിദ്ധമായ വേഷങ്ങളിലൊന്നാണിത്. സ്വതസിദ്ധമായ ശൈലിയില്‍ ഗോപിയാശാന്‍ ബാഹുകനെ അവതരിപ്പിക്കുമ്പോള്‍ നളനെ ആരെങ്കിലും കാണുന്നുണ്ടോ എന്നതിനപ്പുറം നളനെ മനസിലാക്കിയവരാരുണ്ട് ഈ ഭൂമിയില്‍ എന്നു കൂടി പ്രേക്ഷകന് അനുഭവവേദ്യമാവുന്നു.”
excellent shot hari.
waiting for more ones...
ഭാവം! അത് ഗോപി ആശാന്റെ അപാരമായ കഴിവ് തന്നെ.