nishchalam.blogspot.com

Tuesday, August 7, 2007

അണ്ണാറക്കണ്ണനും തന്നാലായത്



ഇതിനെക്കുറിച്ചെഴുതുവാന്‍ ഒന്നും അറിയാത്തതിനാല്‍ അതിനു മുതിരുന്നില്ല. ഒരു യാത്രയ്ക്കിടയില്‍, അവിചാരിതമായി കണ്ടതാണ് അണ്ണാന്മാരുടെ ഈ ഇണചേരല്‍. കൈയില്‍ ക്യാമറ കരുതിയിരുന്നതിനാല്‍, ഉടന്‍ എടുത്തു. യാത്രാമൊഴിയുടെ ബ്ലോഗിലെ തുമ്പികളുടെ ഇണചേരല്‍ കണ്ടതാണ് ഇതെടുത്ത് ഇവിടെ പ്രദര്‍ശിപ്പിക്കുവാനുള്ള പ്രചോദനം. :)
ഒരു സംശയം: അണ്ണാന്‍, അണ്ണാറക്കണ്ണന്‍ എന്നൊക്കെയാണല്ലോ നമ്മള്‍ പറയാറുള്ളത്. എന്താണ് ഇവയുടെ സ്ത്രീരൂപം? അണ്ണാന്‍ എന്നുള്ളതിന് മലയാളത്തില്‍ സ്ത്രീലിംഗപദം ഇല്ല, എന്നുണ്ടോ?

Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/400 sec.
Lens Aperture: F/3.5
Focal Length: 72 mm
Date Picture Taken : 02/08/2007 10:00 AM
Flash : Not Used

--
Keywords: Squirrel, Sex, Animal, Nature, Canon PowerShot S3IS, Animals, Squirrels
--

16 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

അണ്ണാറക്കണ്ണനും തന്നാലായത്, ഒരു പുതിയ ഫോട്ടോ പോസ്റ്റ്...
--

മുസ്തഫ|musthapha said...

അങ്ങനെ മ്മടെ ഹരിയും പാപ്പരാസിയായി :)

മുസ്തഫ|musthapha said...

വിട്ടുപോയത്:
അണ്ണാന്‍ - അണ്ണാണി
അണ്ണാറക്കണ്ണന്‍ - അണ്ണാറക്കണ്ണി
തല്‍ക്കാലം അവറ്റകളെ ഇങ്ങിനെ തരം തിരിക്കാം... :)

സാജന്‍| SAJAN said...

ഹരീ അണ്ണാനെ പോലും വെറുതെ വിടില്ല അല്ലേ?
പടം നന്നായി! ധൃതിയില്‍ എടുത്തതാണ് അല്ലേ?
അല്പം കൂടെ വലതു വശം കിട്ടിയിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനേ എന്നു തോന്നുന്നു:)

krish | കൃഷ് said...

ഹരീ ചിത്രം നന്നായിട്ടുണ്ട്.
അണ്ണാന്റെ ചിത്രമെടുക്കാന്‍ ഞാന്‍ കാമറയുംകൊണ്ട് കുറെ ശ്രമിച്ചതാ. നല്ല ഫോക്കസില്‍ ചിത്രം കിട്ടിയില്ല.

(അണ്ണാന്റെ സ്ത്രീലിംഗം അണ്ണി എന്നു പറഞ്ഞാല്‍ പ്രതിഷേധം ഉണ്ടാവുമോ.. തീര്‍ച്ചയായും അല്ലേ)

ഉപാസന || Upasana said...

സദാചാരങ്ങളുടെ മതില്‍ക്കെട്ട് വിട്ട് സഞ്ചരിക്കാ‍ന്‍ (ഇത് അങ്ങിനെയുള്ള ഒരു പോസ്റ്റ് ആണെന്ന് ഞാന്‍ കരുതുന്നില്ല.. പക്ഷെ ഞാന്‍ ആണെങ്കില്‍ ഒന്നു മടിക്കും ഇത് പബ്ലിഷ് ചെയ്യാന്‍)മടിയുള്ള തലമുറയില്‍ നിന്ന് ഇതാ ഒരു വേറിട്ട വ്യക്തിത്വം. Go Ahead....
സുനില്‍

Haree said...

അഗ്രജനോട്,
നന്ദി... അണ്ണാണി, കൊള്ളാം നല്ല പദം. :)

സാജനോട്,
വാലു മുറിയാതെ എന്നല്ലേ ഉദ്ദേശിച്ചത്? വാലു ശരിക്കും മുറിഞ്ഞിട്ടില്ല, അവസാനം ആ വെളുത്ത ബോര്‍ഡര്‍ ഇട്ടപ്പോള്‍ പറ്റിയതാണ്. :)

കൃഷിനോട്,
അതിന് അണ്ണാന്‍ അനങ്ങാതെ ഇരിക്കണ്ടേ? എനിക്കു തോന്നുന്നു ഇണചേരുമ്പോഴേ ഓട്ടം നിര്‍ത്തുകയുള്ളെന്ന്... :)

സുനിലിനോട്,
സദാചാരങ്ങളുടെ മതില്‍ക്കെട്ടെന്നു പറയുമ്പോള്‍, അത് നമ്മുടെ സമൂഹത്തില്‍ പറയപ്പെടുന്ന സദാചാരങ്ങളാണെങ്കില്‍, ഒരുപക്ഷെ ഞാനാ മതില്‍ക്കെട്ടിന് പുറത്താ‍വാനാണ് സാധ്യത. സദാചാരത്തിന് നമ്മുടെ സമൂഹം കൊടുത്തിരിക്കുന്ന നിര്‍വ്വചനമേ തെറ്റാണെന്നാണ് എന്റെ പക്ഷം. കമന്റിന് നന്ദി, പടം എങ്ങിനെ? :)
--

salil | drishyan said...

നന്നായിട്ടുണ്ട് ഹരീ...

സസ്നേഹം
ദൃശ്യന്‍

മെലോഡിയസ് said...

കെടക്കട്ടെ ഇതിന് ഒരു സ്‌മൈലി..നല്ല പടം ഹരീ..
അണ്ണാന്‍-അണ്ണാണി...അതെനിക്ക് ഇഷ്ട്ടപ്പെട്ടു.

Haree said...

ദൃശ്യനോട്,
വളരെ നന്ദി :)

മെലോഡിയസിനോട്,
:) നന്ദി. ഒരു എക്സ്ട്രാ സ്മൈലി എന്റെ വകയും :)
--

Paathu said...

Vibha dupe allla :)

Paathu said...

Beautiful pictures !
U can see some of Vibha's pictures here !
http://www.flickr.com/photos/poombatta

Please delete this comment after reading :)

Haree said...

വിഭയോട്,
ഫോട്ടോസൊക്കെ കണ്ടു. നന്നായിരിക്കുന്നു. കമന്റ് ഡിലീറ്റുന്നില്ല. ആ ലിങ്ക് അവിടെ കിടക്കട്ടെ. (അല്ല, ഡിലീറ്റണമെന്നാണെങ്കില്‍, ഡിലീറ്റിക്കോളൂട്ടോ. എനിക്ക് ആ ലിങ്ക് അവിടെ കിടക്കുന്നതില്‍ വിരോധമില്ലെന്ന്.)

ഓഫ്: ഡ്യൂപ്പ് അല്ലെന്ന് മനുവേട്ടന്‍ പറയട്ടെ! :)
--

ഉപാസന || Upasana said...

അവരൊന്നും അറിഞ്ഞിട്ടില്ലാത്തതു കൊണ്ട് കുഴപ്പമില്ല. ഇനി മേനക ഗാന്ധി എങ്ങാനും അറിഞാല്‍ ഹരിയണ്ണന്‍ അകത്താകും... ഷുവര്‍.
:)
സുനില്‍

ചാണക്യന്‍ said...

നല്ല..ചിത്രം....

ശ്രദ്ധേയന്‍ | shradheyan said...

അവയുടെ കണ്ണുകളിലേക്കു ഒന്ന് നോക്കൂ... ഒരായിരം കവിതകള്‍ വിരിയുന്നില്ലേ..?

saajan: 'എ' പടത്തിന്റെ പോസ്റ്ററില്‍ തീയേറ്ററിന്റെ നെയിംസ്ലിപ് ഒട്ടിക്കുക എവിടെയാണെന്ന് അറിയില്ലേ? അതിന്റെ മനശാസ്ത്രമാ ഹരിയും ഉപയോഗിച്ചത്. :)

Next Photo Last Photo Go Home
 
Google+