ഇരയിമ്മന്‍ തമ്പി എഴുതിയ 'ദക്ഷയാഗം' കഥകളിയിലെ ഒരു രംഗം. കാളിന്ദിയില്‍ സ്നാനത്തിനായെത്തുന്ന ദക്ഷനും വേദവല്ലിയും ഒരു താമരയിലയില്‍ ഒരു ശംഖ് കാണുന്നു. അവിടേക്ക് നീന്തിയെത്തി ദക്ഷന് ശംഖ് കൈയിലെടുക്കുന്നതോടെ അതൊരു പെണ്കുഞ്ഞായി മാറുന്നു. ഭഗവാന് ശ്രീപരമേശ്വരന് തന്ന സൌഭാഗ്യണിവള് എന്നുറയ്ക്കുന്ന ദക്ഷന്, അവളെ മകളായി വളര്‍ത്തുവാന്‍ തീരുമാനിക്കുന്നു. തിരികെയെത്തി കുഞ്ഞിനെ ഭാര്യയുടെ കൈയിലേല്പിച്ച്, അവളുടെ മനോഹരരൂപം കാണുവാന്‍ പറയുകയാണ് ദക്ഷനിവിടെ. കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ദക്ഷനായും മാര്‍ഗി സുകുമാരന്‍ വേദവല്ലിയായും അരങ്ങില്‍. കേരള വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച നിശാഗന്ധി ഉത്സവം 2011-ലെ കഥകളി മേളയില്‍ നിന്നും.
ഓഫ്: സാധാരണ കഥകളി അവതരിപ്പിക്കുന്ന വേദികളിലെ വെളിച്ച-ശബ്ദ-പശ്ചാത്തല ക്രമീകരണങ്ങള്‍ വളരെ പരിതാപകരമായിട്ടാണ് കാണാറ്. ഈ വക കാര്യങ്ങളിലെല്ലാം ഇവിടെ ശ്രദ്ധ ചെലുത്തിയിരുന്നു. സംഘാടകര്‍ക്ക് അതിനൊരു പ്രത്യക നന്ദി!
ഓഫ്: സാധാരണ കഥകളി അവതരിപ്പിക്കുന്ന വേദികളിലെ വെളിച്ച-ശബ്ദ-പശ്ചാത്തല ക്രമീകരണങ്ങള്‍ വളരെ പരിതാപകരമായിട്ടാണ് കാണാറ്. ഈ വക കാര്യങ്ങളിലെല്ലാം ഇവിടെ ശ്രദ്ധ ചെലുത്തിയിരുന്നു. സംഘാടകര്‍ക്ക് അതിനൊരു പ്രത്യക നന്ദി!
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Focal Length: 86mm (35mm equivalent: 139mm)
Exposure Time: 0.00625s (1/160)
Aperture: 4 (f/4)
ISO: ISO-400
Exposure Bias: -0.333333 step
4 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ദക്ഷയാഗത്തിലെ ദക്ഷനും വേദവല്ലിയും. 'നിശ്ചല'ത്തിലൊരു പുതിയ ഫോട്ടോ.
--
നന്നായിട്ടുണ്ട്
ദക്ഷന്റെ പ്രഭയ്ക്കുമുന്നില് വേദവല്ലിക്ക് അത്ര ഗാംഭീര്യമില്ല. പടത്തിന്റെ തിളക്കമാണ് ഉദ്ദേശിച്ചത് :-)
Wow... what a rich picture! It is so full of life! Loved it, absolutely!