വീട്ടില്‍ രണ്ടു ദിവസം മുന്‍പുവന്നെത്തിയ പൂച്ചക്കുട്ടി. വന്നനാള്‍ തന്നെ എടുത്ത ചിത്രമാണിത്. മൂന്നോ നാലോ ദിവസം പ്രായമേ ഉണ്ടെന്ന് തോന്നുന്നുള്ളൂ. പൂച്ചക്കുട്ടിക്ക് ഏതാണ്ട് രണ്ട് - രണ്ടര മാസത്തോളം പ്രായമുണ്ടെന്ന് തോന്നുന്നു. ഇന്നു രാവിലെ നോക്കിയപ്പോഴുണ്ട് പുറത്ത് ഉപേക്ഷിച്ചിട്ടിരിക്കുന്ന കക്കൂസിന്റെ ക്ലോസറ്റില്‍ വീണു കിടന്നു കരയുന്നു. തനിച്ച് കയറുവാന്‍ വയ്യാത്ത നിലയിലായിരുന്ന അതിനെ പുറത്തെടുത്തപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുവാന്‍ പോലുമാവാതെ തണുത്തു വിറയ്‍ക്കുന്നു. ചെറുചൂടുവെള്ളത്തില്‍ ഒന്ന് കുളിപ്പിച്ച് കട്ടിത്തുണിയില്‍ പുതപ്പിച്ച് കിടത്തി അല്‍പനേരം കഴിഞ്ഞപ്പോള്‍ ആരോഗ്യം വീണ്ടെടുത്തു, പാലും കുടിച്ചു തുടങ്ങി. അനിയത്തിയുടെ വകയാണ് 'പൂച്ചക്കുറിഞ്ഞി' എന്ന പേര്!
#"പൂച്ചക്കുറിഞ്ഞീ..." - 'ആമ്പല്‍പൂവ്' എന്ന ചിത്രത്തിനു വേണ്ടി കാവാലം നാരായണ പണിക്കരെഴുതി ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ വാണി ജയറാം പാടിയ പാട്ട്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Focal Length: 190mm (35mm equivalent: 1456.35mm)
Exposure Time: 0.02s (1/50)
Aperture: 4.63 (f/5)
ISO: ISO-800
Exposure Bias: 0 step
13 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
ഒരു പൂച്ചക്കുട്ടി ചിത്രം!
കൊള്ളാം
പൂച്ചക്കുറിഞ്ഞി സൂപ്പര്‍ ആയിട്ടുണ്ട് ...
ഓരോ പൂച്ചയും അത് എത്തെണ്ടാവരുടെ അടുത്ത് തന്നെ എത്തിചേരുന്നു ...
This kitten is not with two or three days old.It wnt have this much big and beautiful eyes if it is only that much old. It take days to flourish the eyes of a kitten. I think, this cute kitten is more than one month old.
Nice Picture and you will get more good and wonderful snaps if you go behind it.
Wikipedia says: Kittens open their eyes about seven to ten days following birth. At first, the retina is poorly-developed and vision is poor. Kittens are not able to see as well as adult cats until about ten weeks after birth. - Kitten
It seems the kitten is at least two months old. Special thanks to Silpa for correcting the error. :)
--
കൊള്ളാം...ഈയിടെയായി കൊതിപ്പിക്കുന്ന ഫ്രെയിമുകളാണല്ലോ മാഷേ!!
എനിക്കിപ്പൊ ഫോട്ടോഗ്രഫി ബ്ലോക്ക് ആണെന്ന് തോന്നുന്നു. :-(
പൂച്ചക്കുറിഞ്ഞികളെ എത്ര കണ്ടാലും മതി വരില്ല, അത്രയ്ക്ക് കൌതുകമാണ്. ഒരു സംശയം ഹരീ - ഇത്തിരി sharpness കുറവാണോ ഫോട്ടോയ്ക്ക് ?
good ....
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
കണ്ണും മൂക്കുമൊക്കെ ഫോക്കസില്‍ തന്നെ; ഡെപ്‍ത് ഓഫ് ഫീല്‍ഡ് കുറവായതിനാല്‍ അതിനപ്പുറമുള്ളതൊക്കെ ഔട്ടാണ്. പക്ഷെ, അത് ചിത്രത്തെ ദോഷകരമായി ബാധിച്ചു എന്ന തോന്നലില്ല.
നിശ്ചലം . . . എന്ന് പറയാം . . . പക്ഷേ ശരിക്കും ജീവന്‍ ഉള്ള പോലെ . . . കലക്കന്‍ ചിത്രം ഹരീ
Super click!
അതിന്റെ ഇരിപ്പ് കണ്ടിട്ട് ചിരി വരുന്നു :)
സല്യൂട്ട് ഹരിയേ..ഫോട്ടോയ്ക്കല്ല :)പൂച്ചക്കുറിഞ്ഞി ട്രീറ്റ്മെന്റ് വിശേഷങ്ങൾക്ക്..നുമ്മ ഇത്തരം ഒരു പ്രവർത്തകനാണ്,എസ്പെഷ്യലി പൂച്ചക്കുട്ടി,പട്ടിക്കുട്ടി,ആട്ടിങ്കുട്ടി :)
ഓഫ് : ഇങ്ങേരിതിതെന്നാത്തിനാ ഇതിലും റൈറ്റ് ക്ലിക്ക് ഡിസേബിളിയേക്കുന്നത്.എന്തെങ്കിലും ഒന്ന് ക്വാട്ടാൻ പോലും പറ്റൂല്ലല്ലോ :)