nishchalam.blogspot.com

Thursday, July 21, 2011

ബാഹുകന്‍ (Bahukan)

Bahukan - Photography by Haree for Nishchalam.
നളനെ വെടിഞ്ഞു, ദമയന്തി പോല്‍...
ഉണ്ണായി വാര്യരുടെ നളചരിതം നാലാം ദിവസം ആട്ടക്കഥയില്‍ നിന്നുമൊരു രംഗം. ദമയന്തിയുടെ ആവശ്യാനുസരണം ബാഹുകന്റെ മനസറിയുവാനായി കേശിനി ബാഹുകന്റെ സമീപമെത്തുന്നു. ഭൂമിയിലെ ഇന്ദ്രനായ ഋതുപര്‍ണ ഭൂപന്‍ എന്താണിങ്ങ് വരുവാന്‍ എന്നും മറ്റുമുള്ള കേശിനിയുടെ ചോദ്യങ്ങളില്‍ വശം കെട്ട്, ദമയന്തി നളനെ വെടിഞ്ഞ് മറ്റൊരാളെ വരിക്കുന്നതായി മനസിലാക്കിയാണ്‌ ഋതുപര്‍ണന്‍ ഇവിടെ എത്തിയിര്‍ക്കുന്നത് എന്നറിയിക്കുന്നതാണ്‌ സന്ദര്‍ഭം. ഇവിടെ ബാഹുകനായി വേഷമിട്ടിരിക്കുന്നത്, യുവ കഥകളി നടന്മാരില്‍ ശ്രദ്ധേയനായ ഏറ്റുമാനൂര്‍ കണ്ണന്‍.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Focal Length: 214mm (35mm equivalent: 346mm)

Flash: Used

Exposure Time: 0.01s (1/100)

Aperture: 4.63 (f/5.0)

ISO: ISO-400

Metering Mode: Spot

Exposure Bias: 0 step

5 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

തിരുവനന്തപുരം ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നടന്ന കഥകളി അരങ്ങില്‍ നിന്നും പകര്‍ത്തിയത്.

Unknown said...

കളർടോൺ കാരണമായിരിക്കാം നീല വ്യക്തമല്ല. ഭാവം നന്നായി പകർത്താൻ കഴിഞ്ഞിട്ടുണ്ട്.

Kalavallabhan said...

ഹായ് എത്ര സുന്ദരമീ രൂപം

AMBUJAKSHAN NAIR said...

കഥകളി ലോകം ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രസിദ്ധനായ കലാകാരന്‍ ആണ് ശ്രീ. കണ്ണന്‍.

Raghu Menon said...

നാലാം ദിവസത്ത ബാഹുകന് കണ്ണൻ കൊടുക്കുന്ന ഭാവന ഈ ഫോട്ടോയിൽ നിറഞ്ഞു നിൽക്കുന്നു.അസ്സലായി......

Next Photo Last Photo Go Home
 
Google+