nishchalam.blogspot.com

Sunday, September 9, 2007

കപിലയുടെ പൂതന

Kapila, Nangyakoothu, Keralam, Artform, Performing Arts, Koothu, Poothanamoksham, Poothana


അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നടന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തില്‍, കപില അവതരിപ്പിച്ച പൂതനാമോക്ഷത്തില്‍ നിന്നും ഒരു രംഗം. കൂത്തിലും കൂടിയാട്ടത്തിലും പകര്‍ന്നാട്ടമെന്ന ഒരു സങ്കേതമുണ്ട്. അതാ‍യത്, പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതു കൂടാതെ ഓരോ രംഗത്തിലേയും മറ്റ് കഥാപാത്രങ്ങളുടെ ഭാഗവും നടന്‍/നടി തന്നെ രംഗത്താടും. ഇവിടെ പൂതനയാണ് പ്രധാന കഥാപാത്രം. എന്നാല്‍ പൂതന കൃഷ്ണനെക്കാണുന്നതുമുതല്‍, കൃഷ്ണന്റെ ചേഷ്ടകളും കലാകാരി രംഗത്ത് അവതരിപ്പിക്കുന്നു. ഇവിടെ, തന്നെ മുലയൂട്ടുമെന്ന പ്രതീക്ഷയോടെ പൂതനയെ നോക്കുന്ന കൃഷ്ണന്റെ ഭാഗമാണ് കപില അവതരിപ്പിക്കുന്നത്.

പ്രശസ്ത കൂടിയാട്ടം കലാകാരന്‍, വേണു ജി.യുടെ പുത്രിയാണ് കപില. കപിലയെക്കുറിച്ച് ‘ദി ഹിന്ദു’വില്‍ വന്ന ഒരു ലേഖനം ഇവിടെ.
--
Image Details
Make: Canon
Model: Canon PowerShot S3 IS
Color: sRGB
Shutter Speed: 1/15 sec.
Lens Aperture: F/3.5
Focal Length: 72 mm
Date Picture Taken : 05/09/2007 08:32 PM
Flash : Used

--
Keywords: Kapila, Nangyakoothu, Keralam, Artform, Performing Arts, Koothu, Poothanamoksham, Poothana
--

11 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കപിലയുടെ പൂതന - അമ്പലപ്പുഴയില്‍ അവതരിപ്പിച്ച, പൂതനാമോക്ഷം നങ്ങ്യാര്‍കൂത്തില്‍ നിന്നും ഒരു രംഗം.
--

Santhosh said...

എന്തൊരു ഭാവമാണ് ആ മുഖത്ത്! ഹൊ, അനുഗ്രഹീതയായ കലാകാരി തന്നെ. ഫോട്ടോയും ഉഗ്രന്‍.

ഉപാസന || Upasana said...

നല്ല പടം
:)
ഉപാസന

മയൂര said...

പൂതനയുടെ മന്ദഹാസവും ചിത്രയും ഒന്നിന്നൊന്നു മെച്ചം..:)

ശ്രീഹരി::Sreehari said...

Your blog is informative. i like it... keep up the good work

അപ്പു ആദ്യാക്ഷരി said...

ഹരീ ഈ ഫ്ലിക്കര്‍ ദുബായില്‍ ബ്ലോക്കാ. ആ ചിത്രം നേരെ ഈ ബ്ലോഗില്‍ ഒന്നിടുവോ?

Haree said...

സന്തോഷിനോട്,
നന്ദി. അതെ, വളരെ അനുഗ്രഹീത. :)

എന്റെ ഉപാസനയോട്,
നന്ദി. :)

മയൂരയോട്,
ചിത്രവും എന്നല്ലേ! ;)

ശ്രീഹരിയോട്,
നന്ദി. :)

അപ്പുവിനോട്,
അങ്ങിനെയൊരു പ്രശ്നമുണ്ടോ! ഇപ്പോള്‍ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പറഞ്ഞത് നന്നായി, അല്ലെങ്കില്‍ ഈ പരിപാടി തുടരാനിരിക്കുകയായിരുന്നു, ഫ്ലിക്കറിലേത് ഇവിടെയും ഷെയര്‍ ചെയ്യുന്നതേ...
--

ജയകൃഷ്ണന്‍ said...

shutter speed ഒന്നു ക്കൂട്ടിയാല്‍ നളന്റെ കൈ കളും ക്ലിയര്‍ ആയേനെ

വാണി said...

പൂതനയുടെ ഭാവ്വം ഒപ്പിയെടുത്ത ചിത്രം!
മനോഹരം ഹരീ..

ത്രിശ്ശൂക്കാരന്‍ said...

do u have these pics on flickr, haree?

Haree said...

@ ജയകൃഷ്ണന്‍,
നളനോ!!!

@ വാണി,
നന്ദി. :-)

@ ത്രിശ്ശൂക്കാരന്‍,
ഉണ്ടല്ലോ, ദ ഇവിടെ.
--

Next Photo Last Photo Go Home
 
Google+