പാടത്തും കുളങ്ങളിലും ഇപ്പോള്‍ മനുഷ്യനിര്‍മ്മിത ടാങ്കുകളിലുമൊക്കെ വിടര്‍ന്നു വിലസുന്ന ആമ്പല്‍ പൂക്കളെ (ഇംഗ്ലീഷ് നാമം: Water Lily, ശാസ്ത്രീയ നാമം: Nymphaeaceae) കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോവും. കുമാരനാശാന്റെ 'വീണപൂവി'ലെ വരികള്‍ ഇവിടെ അന്വര്‍ത്ഥമാവുന്നു. (ആമ്പല്‍ പൂക്കള്‍ ആരും തലയില്‍ ചൂടുവാന്‍ ഉപയോഗിച്ചു കണ്ടിട്ടില്ലായെങ്കില്‍ പോലും!) അമ്പതോളം വ്യത്യസ്ത ഇനങ്ങള്‍ ആമ്പലുകളുണ്ട്. കേരളത്തില്‍ കൂടുതലായി കണ്ടുവരുന്ന വെള്ള, നീല വകഭേദങ്ങളില്‍ നീല ആമ്പലാണ് ചിത്രത്തില്‍ കാണുന്നത്. ശ്രീലങ്കയുടെ ദേശീയ പുഷ്പമാണ് നീല ആമ്പല്‍, വെള്ള ആമ്പല്‍ ബംഗ്ലാദേശിന്റെയും. രാത്രികാലങ്ങളില്‍ വിരിയുകയും പകലാവുന്നതോടെ കൂമ്പുകയും ചെയ്യുന്നതിനാല്‍, ചന്ദ്രന്റെ സഖിമാരാണ് ആമ്പല്‍ പൂവുകളെന്നാണ് കവി സങ്കല്‍പം. ഫ്ലിക്കറില്‍ ഇവിടെയും ഈ ചിത്രം ലഭ്യമാണ്.
EXIF Data
Make: Canon
Model: Canon EOS 450D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Not Used
Focal Length: 214mm (35mm equivalent: 346mm)
Exposure Time: 0.00125s (1/800)
Aperture: f/9
ISO: ISO-400
Exposure Bias: 0 step
7 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
നേരേ വിടര്‍ന്നു വിലസുന്നൊരു ആമ്പല്‍ പൂവ്!
സുന്ദരൻ ചിത്രം ഷാർപ്പ്
നൈസ്
മിഴിയുള്ളവര്‍ നിന്നിരിക്കും.
കൊള്ളാം. ഷാര്‍പ്പ് ആയിട്ടുണ്ട്...
പിന്നെ ഈ 214mm (35mm equivalent: 346mm) എന്താ?
അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
@ രാകേഷ്,
അതൊക്കെ പറഞ്ഞു തുടങ്ങിയാല്‍ കുറേ പറയുവാനുണ്ട്. വിക്കിയിലെ ലേഖനം ഒന്നു നോക്കൂ. കൂട്ടത്തില്‍ Crop Factor, Image Sensor Format തുടങ്ങിയവയും നോക്കിക്കോളൂ. :)
very nice..!