nishchalam.blogspot.com

Monday, December 13, 2010

അമ്മ - മോഹിനിയാട്ടം (Amma - Mohiniyattam)

Mohiniyattam - Photography by Haree for Nishchalam.
വധുക്കളെന്നാലൊന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍...

പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നിശാഗന്ധിയില്‍ കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച, പ്രൊഫ. ഓ.എന്‍.വി. കുറുപ്പിന്റെ 'അമ്മ' എന്ന കവിതയുടെ നൃത്താവിഷ്കാരത്തില്‍ നിന്നും ഒരു ചിത്രം. കവിത ഇവിടെ ലഭ്യമാണ്‌. (ശ്രദ്ധിക്കുക: കവിതയുടെ ലിങ്ക് പങ്കുവെയ്ക്കുന്നുവെന്നു മാത്രം. ഫയല്‍ പങ്കുവെയ്ക്കുന്നതിന്റെ ഉത്തരവാദിത്തം യഥാര്‍ത്ഥ അപ്‍ലോഡര്‍ക്ക്.)

കഥയുടെ സംക്ഷിപ്തം: ഒരമ്മ പെറ്റ ഒന്‍പതു കല്‍പണിക്കാരും അവരുടെ ഭാര്യമാരും ഒത്തൊരുമയോടെ കഴിഞ്ഞു വന്നു. ഒരിക്കല്‍ അവരൊരു ഗോപുരം കെട്ടിപ്പൊക്കവേ നിലത്തുറയ്ക്കാതെ വന്നു. ഒന്‍പതുപേരില്‍ ഒരാളുടെ വധുവിനെ ചേര്‍ത്ത് കെട്ടിയാല്‍ മതിലുറയ്ക്കുമെന്ന് അധികാരികള്‍. അന്നുച്ചയ്ക്ക് കഞ്ഞിയുമായി വരുന്ന പെണ്ണിനെ ബലികൊടുക്കാമെന്ന് മൂത്താശാരി. ഒടുവില്‍ കഞ്ഞിയുമായി വന്നത് മൂത്താശാരിയുടെ തന്നെ വധു, അതും കൈയ്യില്‍ മുലകുടിമാറാത്ത കുഞ്ഞുമായി. ഒടുവില്‍ അവളെയും ചേര്‍ത്ത് മതില്‍ കെട്ടി പൂര്‍ത്തിയാക്കുന്നു. അതിനു മുന്‍പായി അവള്‍ തന്നെ അവസാന ആഗ്രഹം പറയുന്നതിങ്ങിനെ:
കെട്ടിമറയ്ക്കല്ലെന്‍ പാതിനെഞ്ചം
കെട്ടിമറയ്ക്കല്ലേ എന്റെ കൈയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെയടുത്തേക്ക് കൊണ്ടു പോരൂ
ഈ കൈയ്യാല്‍ കുഞ്ഞിനെ ഏറ്റുവാങ്ങി
ഈ മുലയൂട്ടാനനുവദിക്കൂ...
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 86mm (35mm equivalent: 139mm)

Exposure Time: 0.005s (1/200)

Aperture: 6 (f/8)

ISO: ISO-800

Exposure Bias: 0 step

7 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

പ്രൊഫ. ഓ.എന്‍.വി. കുറുപ്പിന്റെ 'അമ്മ' എന്ന കവിതയുടെ നൃത്തശില്‍പത്തില്‍ നിന്നും ഒരു ദൃശ്യം.
--

Unknown said...

ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന കവിതയാണിത്.
ഒരു പത്തു പതിനഞ്ചു വര്‍ഷം മുമ്പാണെന്നു തോന്നുന്നു, ഇതിന്റെ ഓഡിയോ കാസറ്റ് വീട്ടിലെത്തിയത്. ഓരോ തവണത്തെ കേള്‍വിയിലും, നിഷ്‌കളങ്കയും നിരക്ഷരയുമായ എന്റെ അമ്മമ്മ കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്നതാണ് എപ്പോഴും ഈ കവിത മനസ്സില്‍ കൊണ്ടുവന്നിടുന്ന ഓര്‍മ്മച്ചിത്രം!
ചിത്രം മനോഹരമായിരിക്കുന്നു.!

Unknown said...

:)

VAIDYANATHAN, Chennai said...

പതിവുപോലെ മനോഹരം.......... ഓ.എൻ.വി.കവിത പോലെ ‘ഹരീ-ചിത്രവും’.

രമേശ്‌ അരൂര്‍ said...

നന്നായി ഹരീ ..ചിത്രം മനോഹരം ..ചിത്രത്തിലെ പെണ്‍കുട്ടിയും

SUJITH KAYYUR said...

aashamsakal

Unknown said...

ഹരീ നന്നായി...ഇപ്പോഴാണ് ഉദ്ഘാടനം ശരിക്കും ഒരു നഷ്ടമായിരിന്നു എന്ന് മനസിലായത്... :-(

Next Photo Last Photo Go Home
 
Google+