nishchalam.blogspot.com

Monday, December 27, 2010

ദൃശ്യം@അനന്തപുരി 2010

Drisyam@Ananthapuri 2010 Inaugural Day Photos - Photography by Haree for Nishchalam.
വൈവിധ്യങ്ങളുമായി 'ദൃശ്യം' അനന്തപുരിയില്‍

തിരുവനന്തപുരം: റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ കേരളാക്ലിക്ക്സ്.നെറ്റ് സംഘടിപ്പിക്കുന്ന 'ദൃശ്യം@അനന്തപുരി 2010' ഫോട്ടോ പ്രദര്‍ശനം തിരുവനന്തപുരത്ത് ആരംഭിച്ചു. 'ദൃശ്യം' ഫോട്ടോ പ്രദര്‍ശന പരമ്പരയിലെ മൂന്നാമത് പ്രദര്‍ശനമാണിത്. പ്രസിദ്ധ ഫോട്ടോഗ്രാഫറും ചലച്ചിത്ര നടനുമായ എന്‍.എല്‍. ബാലകൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രമുഖ ശില്‍പിയും കേരള ലളിതകല അക്കാദമി ചെയര്‍മാനുമായ കാനായി കുഞ്ഞിരാമന്‍ വിശിഷ്ടാതിഥിയായിരുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള റഷ്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം ഇരുപത്തിയെട്ടിന്‌ സമാപിക്കും. സമാപനച്ചടങ്ങില്‍ അഡോബിയില്‍ സിസ്റ്റം എഞ്ചിനീയറായ വിനോദ് ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രദര്‍ശനത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

Prof. O.N.V. Kurup at Drisyam@Ananthapuri 2010 - Photography by Haree for Nishchalam.
രണ്ടാം ദിവസം പ്രഫ. ഓ.എന്‍.വി. കുറുപ്പ് ചിത്രപ്രദര്‍ശനം കാണുവാനെത്തി. റഷ്യന്‍ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ ശ്രീ. രതീഷ് കുമാര്‍, ഗായകന്‍ ശ്രീ. കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളും താത്പര്യപൂര്‍വ്വം വീക്ഷിച്ച അദ്ദേഹം തുടര്‍ന്ന് സന്ദര്‍ശകര്‍ക്കായുള്ള പുസ്തകത്തില്‍ രണ്ടുവരി എഴുതുവാനും സമയം കണ്ടെത്തി. അതിപ്രകാരം വായിക്കാം:
"ജീവിതത്തിന്റെ - ജീവപ്രകൃതിയുടേയും - വിഭിന്നവും വിചിത്രവുമായ മുഖഭാവങ്ങള്‍ ഏതു ചിത്രകാരനും അസൂയ തോന്നുമാറ്‌ സൌന്ദര്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്ന ഈ ഫോട്ടോകള്‍ക്കു വേണ്ടി ക്ലിക്ക് ചെയ്ത കൈകളില്‍ തൊട്ട് നമസ്കരിക്കുന്നു!"
EXIF Data

Make: Canon

Model: Canon EOS 450D

Lens: ...

Flash: ...

Focal Length: ...

Exposure Time: ...

Aperture: ...

ISO: ...

Exposure Bias: ...

1 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

ദൃശ്യം@അനന്തപുരി 2010-ലേക്ക് ഏവര്‍ക്കും സ്വാഗതം.
--

Next Photo Last Photo Go Home
 
Google+