nishchalam.blogspot.com

Friday, January 14, 2011

ക്ഷേത്രക്കുളം (Temple Pond)

Temple Pond - Photography by Haree for Nishchalam.
കാമാച്ചി അമ്മന്‍ കോവിലിലെ ക്ഷേത്രക്കുളം

ചെന്നൈയ്ക്ക് സമീപം കാഞ്ചീപുരത്തുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ കാഞ്ചി കാമാക്ഷി അം‍ബാള്‍ ദേവസ്ഥാനം അഥവാ കാമാച്ചി അമ്മന്‍ കോവില്‍. നാലുവശത്തുമുള്ള ഉയര്‍ന്ന ഗോപുരങ്ങളും വിസ്താരമേറിയ അമ്പലക്കുളവും കുളത്തിനു നടുവിലെ കല്‍മണ്ഡപവുമെല്ലാം ഇവിടുത്തെ ക്ഷേത്രങ്ങളുടെ സവിശേഷതകളാണ്‌. ചക്രതീര്‍ത്ഥം എന്നാണ്‌ കാമാച്ചി അമ്മന്‍ കോവിലിലെ ക്ഷേത്രക്കുളം അറിയപ്പെടുന്നത്. പാര്‍വതിയുടെ ഒരു ഭാവമായ കാമാക്ഷിയാണ്‌ ഇപ്പോള്‍ ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും, പതിനൊന്നാം നൂറ്റാണ്ടുവരെ ഇതൊരു ജൈനക്ഷേത്രമായിരുന്നു എന്നതിനും വിശ്വസിനീയമായ തെളിവുകളുണ്ടെന്ന് വിക്കിപീഡിയയില്‍ കാണാം.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Canon EF-S 18-55mm F3.5 - F5.6 IS

Flash: Not Used

Focal Length: 18mm (35mm equivalent: 29.6mm)

Exposure Time: 0.00125s (1/800)

Aperture: 6.38 (f/9)

ISO: ISO-400

Exposure Bias: 0 step

2 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

കാമാക്ഷി അമ്മന്‍ കോവിലിലെ തീര്‍ത്ഥക്കുളം.

Chakrapani Balamukundan said...

വരദരാജ പെരുമാള്‍ അമ്പലത്തില്‍ പോയിരുന്നോ ?അവിടെ ഒരു മാവുണ്ട് ...രാമനും സീതേം വച്ച് പിടിപിച്ചതാത്രേ..ഇപ്പോഴും ഒരു പത്തടി ഉയരമേയുള്ളൂ .....:)

Next Photo Last Photo Go Home
 
Google+