nishchalam.blogspot.com

Tuesday, June 7, 2011

ഹനുമാന്‍ (Hanuman)

Hanuman - Photography by Haree for Nishchalam.
ആരിഹ വരുന്നതിവനാരുമെതിരില്ലയോ?
"ആരിഹ വരുന്നതിവനാരുമെതിരില്ലയോ?" - കോട്ടയത്തു തമ്പുരാനെഴുതിയ 'കല്യാണസൗഗന്ധികം' കഥകളിയിലെ ഹനുമാന്റെ മധ്യമാവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള പദം. ഇവിടെ ഹനുമാനായി വേഷമിട്ടിരിക്കുന്നത് കലാമണ്ഡലം രതീശന്‍. ഘോരമായ എന്തോ ശബ്ദം കേട്ട് ഞെട്ടിയുണരുന്ന ഹനുമാന്‍ കാണുന്നത് വലിയൊരു ഗദയുമായി തനിക്കു നേരേ സഞ്ചരിച്ചുവരുന്ന ഒരു മനുഷ്യനെയാണ്‌. ഗദയുപയോഗിച്ച് മരങ്ങളൊക്കെ തല്ലിത്തകര്‍ത്താണ്‌ ആളുടെ വരവ്. തനിക്കാരും എതിരില്ല എന്ന മട്ടില്‍ ഇപ്രകാരം അഹങ്കാരത്തോടെ വരുന്ന ഇവനാരാണെന്ന് ഹനുമാന്‍ സന്ദേഹിക്കുന്നതാണ്‌ സന്ദര്‍ഭം. ദൃശ്യവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നടത്തിയ കഥകളി പരിപാടിയില്‍ നിന്നും പകര്‍ത്തിയത്.
EXIF Data

Make: Canon

Model: Canon EOS 450D

Lens: Sigma 70-300mm F4-5.6 APO DG MACRO

Flash: Used

Focal Length: 214mm (35mm equivalent: 346mm)

Exposure Time: 0.01s (1/100)

Aperture: 5.38 (f/6.3)

ISO: ISO-800

Exposure Bias: 0 step

5 comments:

Post a Comment

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--

Haree said...

'കല്യാണഗന്ധിക'ത്തിലെ ഹനുമാനായി കലാമണ്ഡലം രതീശന്‍.

Subhash Kumarapuram said...

വളരെ നല്ല ഫ്രെയിം ഹരി . . . കൈകളുടെ ചലനം ചിത്രത്തിന് ജീവന്‍ നല്‍കുന്നു . . .

Sethunath UN said...

നല്ല ആംഗിള്‍ ഹരീ. പദം അടിക്കുറിപ്പായി നല്‍കുമ്പോള്‍ ഫോട്ടോകള്‍ക്ക് അര്‍ത്ഥവും ഭംഗിയുമേറുന്നു.
മനോഹരം!

Unknown said...

അല്പം കൂടി വൈഡ് ആയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നുന്നു...

AMBUJAKSHAN NAIR said...

രതീശന്റെ പിതാവ് ഓയൂര്‍ ആശാന്റെ ഹനുമാന്‍ ധാരാളം തവണ കണ്ടിട്ടുള്ളത് ഇപ്പോള്‍ സ്മരിക്കുന്നു.

Next Photo Last Photo Go Home
 
Google+