കൊമ്പേറിയെന്നും കൊമ്പേറി മൂര്‍ഖനെന്നും വില്ലൂന്നിയെന്നുമൊക്കെ കേരളത്തില്‍ പൊതുവായി അറിയപ്പെടുന്ന ഇവ അധികസമയവും മരങ്ങളില്‍ കഴിയുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. മരച്ചില്ലകളില്‍ ഒളിച്ചിരിക്കുന്ന ഇവയെ കണ്ടുപിടിക്കുക പ്രയാസം. ഒരു ചില്ലയില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി നീങ്ങുന്നതില്‍ ഇവര്‍ സമര്‍ത്ഥരാണ്. വളരെ വേഗത്തില്‍ നീങ്ങുന്ന ഇവയെ പിടിക്കുക അത്ര എളുപ്പമല്ല, പിടിച്ചാല്‍ കടി കൊള്ളുവാനും സാധ്യതയുണ്ട്. ഡെന്‍ഡ്രലാഫിസ് ട്രിറ്റസ് എന്നു ശാസ്ത്രീയമായി അറിയപ്പെടുന്ന ഇവയെ, കോമണ്‍ ഇന്ത്യന്‍ ബ്രോണ്‍സ് ബാക്ക് എന്നാണ് സാധാരണയായി വിളിച്ചു വരുന്നത്.
(വിവരങ്ങള്‍ക്ക് കടപ്പാട്: ദിലീപ് കുമാര്‍, സുവോളജി വിഭാഗം, കേരള സര്‍വകലാശാല.)
(വിവരങ്ങള്‍ക്ക് കടപ്പാട്: ദിലീപ് കുമാര്‍, സുവോളജി വിഭാഗം, കേരള സര്‍വകലാശാല.)
EXIF Data
Make: Canon
Model: Canon EOS 450ജ്D
Lens: Sigma 70-300mm F4-5.6 APO DG MACRO
Flash: Used
Focal Length: 190mm (35mm equivalent: 149mm)
Exposure Time: 0.005s (1/200)
Aperture: f/6.3
ISO: ISO-800
Exposure Bias: 0 step
5 comments:
Post a Comment
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--
കൊമ്പേറി പാമ്പ്.
--
പടം നന്നേ പിടിച്ചു... :-)
യൂണിവേഴ്സിറ്റിയുടെ പിന്നിലെ കാട്ടിലൊക്കെ അലഞ്ഞു നടക്കുവാണല്ലേ!! :P
ഗംഭീരമായിട്ടുണ്ട്... വിഷമുള്ള ഇനമാണോ?
ഇവന്‍ ആള് പാവമല്ലേ !! ഇതു കടിച്ചാല്‍ ചാവുകയൊന്നുമില്ല .
നല്ല പടം പിടിക്കര്‍.. (photographer)